കോയന്പത്തൂർ: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ തയാറാക്കി തട്ടിപ്പു നടത്തുന്ന മൂന്നു യുവാക്കളെ അമേരിക്കൻ എംബസിയുടെ പരാതിയെ തുടർന്ന് കുനിയമുത്തൂർ പോലീസ് അറസ്റ്റുചെയ്തു.
കുനിയമുത്തൂർ ഇടയാർപാളയം സ്മാർട്ട് ഡോട്ട് ഇന്റർനാഷണൽ സ്ഥാപന ഉടമകളായ കുനിയമുത്തൂർ അരുണ്‍കുമാർ, ഇന്ദ്രനഗർ അശോക്, ഇടയാർപാളയം നിവാസ് എന്നിവരാണ് അറസ്റ്റിലായത്.
അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് രേഖകൾ വ്യാജമായി തയാറാക്കി തട്ടിപ്പു നടത്തുന്നതായാണ് പരാതി.
വ്യാജരേഖ തട്ടിപ്പു കേസ് മൂന്നു യൂവാക്കൾ അറസ്റ്റിൽ
