ചെന്നൈ: കോടതി വിധിക്കു പുറമെ അന്ധ്യമ വിധിയും വന്നു. ശ്രാവണ ഭവൻ ഉടമ പി. രാജഗോപലിനു ദാരുണാന്ത്യം. കൊലപാതക കേസിൽ പ്രതിയായ രാജഗോപാലിന് കഴിഞ്ഞ ദിവസമാണ് മദ്രാസ് ഹൈക്കോടതി ജീവപര്യന്തരം തടവിന് വിധിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം. മികച്ച ചികിത്സയ്ക്കായി ഇയാളെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
കൊലപാതകക്കേസിൽ സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെ ഏതാനും ദിവസം മുമ്പാണ് ഇയാള്‍ കീഴടങ്ങിയത്. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്.