14 തമിഴ്‌നാട് സ്വദേശികള്‍ ഇന്ത്യയില്‍ ഐഎസിന്റെ യൂണിറ്റ് സ്ഥാപിക്കാനായി ദുബായില്‍ നിന്ന് പണം കൈപറ്റിയതായി ദേശിയ അന്വേഷണ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് നാടുകടത്തിയ തമിഴ്‌നാട് സ്വദേശികളാണ് പണം കൈപറ്റിയത്. ഇവര്‍ക്ക് ഇസ്ലാമിക്ക് ഭീകരസംഘടനയായ അല്‍ഖൈദയായും അന്‍സറായും ബന്ധമുണ്ടെന്നും ഏജന്‍സി അറിയിച്ചു. വഹാത്ത്, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക്ക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ 14 പേരും മാനേജ്‌മെന്റ് പ്രഫഷനുകളുമായി ബന്ധപ്പെട്ട് ജോലിക്കായി യുഎയില്‍ കഴിയുന്നവരായിരുന്നു. ദുബായില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യക്ക് കൈമാറിയത്. ചെന്നൈ ഹൈകോടതിയിൽ ഹാജരാക്കിയ ഇവരെ എന്‍ഐഎ റിമാന്റില്‍ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു.