കൊച്ചി: എറണാകുളം നഗരത്തിൽ വീണ്ടും അഗ്നിബാധ. എംജി റോഡിൽ പ്രവർത്തിക്കുന്ന ഇ സൈൻ എൻക്ലൈവ് ബിൽഡിംഗിന്റെ രണ്ടാം നിലയിലാണു തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം. കൊടക് മഹീന്ദ്ര സെക്യൂരിറ്റി എന്ന സ്ഥാപനമാണ് ഈ നിലയിൽ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം ഒരു മണിക്കൂറെടുത്താണു തീയണച്ചത്.