മെക്സിക്കോ സിറ്റി: കുപ്രസിദ്ധ മയക്കുമരുന്ന് സാമ്രാജ്യ തലവന്‍ എല്‍ ചാപോ ഗുസ്മാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി പത്തോളം കേസുകളിൽ ഗുസ്മാൻ കുറ്റക്കാരനാണെന്ന് കോടതി ഫെബ്രുവരിയിൽ കണ്ടെത്തിയിരുന്നു.
30 വര്‍ഷം അധിക തടവും എല്‍ ചാപോ അനുഭവിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. മെക്സിക്കോ ആസ്ഥാനമായ ആഗോള മയക്കുമരുന്ന് സംഘം സിനോള കാര്‍ട്ടെല്‍ നയിച്ച ഗുസ്മാന് 14 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യക്തിയായിരുന്നു. 2017ലാണ് ഗുസ്മാനെ മെക്സിക്കോ യുഎസിന് കൈമാറിയത്.