ബംഗളൂരു: കർണാടകയിൽ ഒളിച്ചോട്ടം തുടരുന്നു. വീണ്ടും ഒരുകോൺഗ്രസ് എം എൽ എ യെ കൂടി കാണാതായി. കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെയാണ് ബുധനാഴ്ച രാത്രി മുതൽ കാണാതായത്.
ബുധനാഴ്ച രാത്രിയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ റിസോർട്ടിൽ യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎയെ കാണാതായതായുള്ള റിപ്പോർട്ടുകൾ വരുന്നത്. അതേസമയം, ഈ വാർത്ത കോൺഗ്രസ് നിഷേധിച്ചു. എംഎൽഎ ആശുപത്രിയിൽ പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.