മഹാത്മഗാന്ധി ദേളിയ തൊഴിലുറപ്പു പദ്ധതി എല്ലാക്കാലത്തേക്കും തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കൃഷ, ഗ്രാമ വികസന മന്ത്രി നരന്ദ്ര സിംഗ് തോമര്‍. ദാരിദ്ര നിര്‍മാര്‍ജനമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അതുവരെയെ പദ്ദതി തുടരാന്‍ ഉദ്ദേശിക്കുന്നുയള്ളുയെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. കേന്ദ്ര കൃഷി ഗ്രാമ വികസന മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദേശിയ തുഴലുറപ്പു പദ്ധതിക്ക് ഇത്തവണ ഹജറ്റില്‍ വിഹിതം കുറഞ്ഞത് എംപിമാര്‍ ചൂണ്ടിക്കാട്ടിയതിനാണ് കേന്ദ്ര മന്ത്രി മറുപടി പറഞ്ഞത്.
2018- 19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തേയും താരതമ്യം ചെയ്യേണ്ടത്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ 2018- 29 ല്‍ 55,000 കോടിയായിരുന്നത് ഈ വര്‍ഷം ആറായിരം കോടിയായി ഉയരുകയാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതു കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, സൗഭാഗ്യ യോജന എന്നിവയിലൂടെ ദരിദ്രര്‍ക്ക് ഭവനും വൈദ്യുതിയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.