തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ ക്ക് ഇരട്ടത്താപ്പ്. ​ കോ​ള​ജി​ൽ നിന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് സം​ഘ‍​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പെ​ൺ​കു​ട്ടി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തി​ന്‍റെ പേ​രി​ലാ​ണ് മു​ൻ വി​ദ്യാ​ര്‍​ഥി​നി നി​ഖി​ല ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സേ​വ് എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച ജ​ന​കീ​യ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദ്ദീ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.