ലക്നോ: സമാജ്വാദി പാർട്ടി എംപിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. അതിഖ് അഹമ്മദ് എംപിയുടെ യുപിയിലെ പ്രയാഗ്രാജിലുള്ള വീട്ടിലാണ് പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് റെയ്ഡ് നടത്തിയത്.
ഇന്ന് രാവിലെ 7.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയത്. സിബിഐ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്. വീടിന്റെ ഗേറ്റുകൾ ഉദ്യോഗസ്ഥർ പൂട്ടിയെന്നും പുറത്തു നിന്ന് ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് സൂചന
റെയ്ഡ് തുടരുകയാണെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.