തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് അംഗങ്ങൾക്ക് നാല് ലക്ഷം രൂപവീതം എന്ന കണക്കിലാണ് 16 ലക്ഷം രൂപ നിശ്ചയിച്ചത്.