വാർത്തകൾ
🗞🏵 *യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി*. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും സര്‍ക്കാര്‍ കര്‍ശന നടപടി എടുത്ത കാര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി കെടി ജലീൽ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
🗞🏵 *വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ ക്രമക്കേടുകളിൽ ഗവർണർ ഇടപെടുന്നു*. നടപടിയെടുക്കാൻ മുഖ്യമന്ത്രിയോടും ആരോഗ്യസർവകലാശാല വിസിയോടും ആവശ്യപ്പെടുമെന്ന് ഗവർണർ പി സദാശിവം വിദ്യാർഥികൾക്ക് ഉറപ്പ് നൽകി.
🗞🏵 *നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ ഒന്നാം പ്രതി എസ്ഐ സാബു*. എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്ഐ സാബു വെളിപ്പെടുത്തി. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ് പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ പറയുന്നു.
🗞🏵 *സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി*. ജൂലായ് 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലായ് 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലായ് 20 ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് ആയിരിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
🗞🏵 *രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും*. രാവിലെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.
🗞🏵 *പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത കേന്ദ്രമന്ത്രിമാരുടെ വിവരങ്ങള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി*. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെതിരെ മോദി രംഗത്തെത്തിയത്.
🗞🏵 *കോൺഗ്രസ് അധ്യക്ഷനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എകെ ആന്‍റണി*. കോൺഗ്രസ് അധ്യക്ഷ പദവിയിൽ തീരുമാനം ആയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ തന്നെ ധാരാളം വിഷയങ്ങൾ പ്രതികരിക്കാൻ ഉള്ളപ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു എകെ ആന്‍റണിയുടെ മറുപടി.
🗞🏵 *മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി. ഉത്തർപ്രദേശിൽ ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങാണ് പുതിയ അധ്യക്ഷന്‍*. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പുതിയ അധ്യക്ഷനാവും. മഹാരാഷ്ട്രയിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മംഗൾ പ്രഭാത് ലോധയെ മാറ്റി പുതിയ അധ്യക്ഷനെ നിയമിച്ചത്.
🗞🏵 *വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യം ഉറപ്പായെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്‍റാവു*. ബിജെപിയുടെ തടവറയിലാണ് വിമത എംഎൽഎമാരെന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇവർ വരിനിൽക്കുന്നത് കാണാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു.
🗞🏵 *നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്‍ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി*. ജയില്‍ സൂപ്രണ്ട് ജി അനിൽകുമാറിനെ തിരൂര്‍ ജയിലിലേക്കാണ് മാറ്റിയത്. നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിച്ച ജയിൽ ഡിഐജിയുടെ ശുപാർശയെ തുടർന്നാണ് ജി അനിൽകുമാറിനെതിരായ നടപടി.
🗞🏵 *ടെസ്റ്റ് പേപ്പർ ഭയന്ന് കടൽത്തീരത്ത് കറങ്ങാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കോസ്റ്റൽ പൊലീസ് പിടികൂടി*. ഇന്ന് രാവിലെ 11 മണിയോടെ തൃക്കുന്നപ്പുഴ മതുക്കൽ ബീച്ചിന് സമീപത്തുനിന്നുമാണ് മുതുകുളം ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പിടികൂടിയത്.
🗞🏵 *കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി നാളെ*. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ വിധി വരാനിരിക്കുന്നത്.
🗞🏵 *പതിമൂന്നുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയെ സൗദിയിലെത്തി കേരളാ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു*. പ്രതി സുനില്‍കുമാര്‍ ഭദ്രനെയാണ് റിയാദിലെത്തി മെറിന്‍ ജോസഫ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അര്‍ധരാത്രി 12 മണിയോടെ കേരളത്തിലെത്തിക്കുമെന്നും മെറിന്‍ ജോസഫ് പറഞ്ഞു.
🗞🏵 *നിയമം തെറ്റിച്ചത് ഏത് മേയര്‍ ആണെങ്കിലും പിഴ ചുമത്തിയിരിക്കുമെന്ന് ഇനി സധൈര്യം പറയാം മുംബൈ ട്രാഫിക് പൊലീസിന്*. മുംബൈ മേയര്‍ വിശ്വനാഥ് മഹദേശ്വറിന്‍റെ ഔദ്യോഗിക വാഹനം നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ബിഎംസിയുടെ പാര്‍ക്കിംഗ് നിരോധിത മേഖലയില്‍ ആയിരുന്നു വാഹനം ഉണ്ടായിരുന്നത്.
🗞🏵 *പ്രാണികളുടെ ശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് കണ്ണൂർ ധര്‍മ്മശാലയിലെ നിരവധി കുടുംബങ്ങള്‍*. സമീപത്തെ സപ്ലൈകോ ഗോഡൗണിൽ നിന്നെത്തുന്ന പ്രാണികളുടെ ശല്യം മൂലം പതിനഞ്ചോളം കുടുംബങ്ങളാണ് പൊറുതിമുട്ടിയിരിക്കുന്നത്. പ്രാണികളെ തുരത്താൻ ഫലപ്രദമായ സംവിധാനങ്ങളൊരുക്കുന്നതിന് കൂടുതൽ ഫണ്ട് ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥർക്ക് കത്തയച്ചിട്ടുണ്ടെന്നാണ് ഗോഡൗൺ അധികൃതരുടെ പ്രതികരണം.
🗞🏵 *പ്ലസ്ടു വിദ്യാർത്ഥിനിയുമായി കാറിൽ സഞ്ചരിക്കവെ പൊലീസിനെ കണ്ട് ഭയന്ന് വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്*. തിങ്കളാഴ്ച സന്ധ്യയോടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജങ്ഷന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി കുലശേഖരപുരം പുന്നകുളം കരിപ്പള്ളിത്തറയിൽ ആഷിക് (26) ആണ് അറസ്റ്റിലായത്.
🗞🏵 *സര്‍ഫാസി നിയമപ്രകാരം സ്ത്രീകളും ചെറിയ കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെതിരായി പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വീകരിച്ച ജപ്തി നടപടികള്‍ക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കും*. 10 വര്‍ഷമായി ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബിക്കെതിരെയും കേസെടുക്കാന്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി.
🗞🏵 *ഇടുക്കി പെരിഞ്ചാംകുട്ടി ഭൂവിഷയത്തിൽ വനംവകുപ്പിനെതിരെ സിപിഐ സമരത്തിലേക്ക്*. ആദിവാസികൾക്ക് സർക്കാർ അനുവദിച്ച ഭൂമി വിട്ടുനൽകാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടാനാണ് സിപിഐ തീരുമാനം.
🗞🏵 *യുഎസ് ശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബങ്കറില്‍ ഉപേക്ഷിച്ചു*. ഗ്രീസിലെ ക്രീക് ദ്വീപിലാണ് സംഭവം. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 27കാരനെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഡ്രസ്ഡന്‍ യൂണിവേഴ്സിറ്റി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് 59കാരിയായ സൂസന്‍ ഈട്ടനാണ് കൊല്ലപ്പെട്ടത്.
🗞🏵 *ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി*. സംഭവം നരബലിയാണെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.
🗞🏵 *യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഇനി മുതല്‍ 40 കിലോഗ്രാം സൗജന്യ ലഗേജ് അനുവദിക്കും*. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനിയാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
🗞🏵 *മാവേലിക്കര സബ്ജയിലിൽ റിമാൻഡ് പ്രതിയായിരുന്ന എം ജെ ജേക്കബ് മരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥനെതിരെ നടപടി*. മാവേലിക്കര സബ്ജയിൽ അസിസ്റ്റന്റ് പ്രിസണർ ഓഫീസർ സുജിത്തിനെയാണ് സസ്പെന്‍റ് ചെയ്തത്. ജയിലിനുള്ളിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
🗞🏵 *മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് സമീപം ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ*. കൊല്ലപ്പെട്ട പൊന്നമ്മയ്ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യൻ എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. സ്വർണ്ണവും പണവും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
🗞🏵 *ഞാന്‍ നിരീശ്വരവാദിയാണ്, അതുകൊണ്ട് മഴയ്ക്കായി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് എം എം മണി*. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഡാമുകളില്‍ വെള്ളം കുറയുന്നതിന്‍റെ ആശങ്കയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പും പങ്കുവെയ്ക്കുകയായിരുന്നു മന്ത്രി.
🗞🏵 *ക്രൈസ്തവ സഭകളിലേക്കു മതം മാറിയവര്‍ക്ക് സഭകളില്‍വിവേചനം നേരിടുന്നുവെന്ന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണുന്നു വ്യക്തമാക്കണമെന്ന് സീറോമലബാര്‍ സഭയുടെ കുടുബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു*. ന്യൂനപക്ഷ കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വര്‍ത്ത തെറ്റിധാരണാജനകവും അസത്യവുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
🗞🏵 *എറണാകുളം-അങ്കമാലി അതിരൂപതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളെയും സംഭവവികാസങ്ങളെയും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തിൽ എല്ലാവരും സ്വീകരിക്കണമെന്നും സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിലെ അഭിവന്ദ്യ പിതാക്കന്മാർ ഒരേ സ്വരത്തിൽ ആഹ്വാനം ചെയ്തു*.
🗞🏵 *സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ യെക്കുറിച്ച് പഠിക്കുന്നതിനായി ഓരോ ജില്ലകളിലും സിറ്റിംഗ്കൾ നടത്തിവരികയാണ്*. അതാത് ജില്ലകളിലെ ക്രൈസ്തവസഭ ഭാരവാഹികളെയും സംഘടനാ നേതാക്കളെയും മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇപ്രകാരമുള്ള സിറ്റിങ്ങുകൾ നടത്തുന്നത്. ജൂലൈ 15 തിങ്കളാഴ്ച എറണാകുളം ജില്ലയിൽ ആയിരുന്നു സിറ്റിംഗ് നടത്തപ്പെട്ടത്. ജൂലൈ 20ന് ആണ് ആലപ്പുഴയിൽ.10 am, കളക്ടറേറ്റിൽ. ഏതു ക്രിസ്തീയ വിശ്വസിക്കും പങ്കെടുക്കാം.
🗞🏵 *സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി രൂപതയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ആത്മീയ പരിഹാരം ഉണ്ടാകുവാനായി കുര്‍ബാനയില്‍ നിയോഗം വെച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ തന്‍റെ കീഴിലുള്ള വൈദീകരോടും വിശ്വാസികളോടും മലങ്കര കത്തോലിക്ക സഭാതലവന്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കോസ് ആഹ്വാനം ചെയ്തു*.
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
*ഇന്നത്തെ വചനം*
ഏതു സ്‌ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്‌ടപ്പെട്ടാല്‍ വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്‌സാഹത്തോടെ അന്വേഷിക്കാത്തത്?
കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്‍െറ നഷ്‌ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു.
അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്‍െറ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15 : 8-10
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
*വചന വിചിന്തനം*
അനുതപിക്കുന്ന പാപിയെ കുറിച്ച് കർത്താവ് സന്തോഷിക്കുന്നു. കൂടുതൽ ഒന്നിനെയും കുറിച്ച് അവിടുന്ന് തിരുവചനത്തിൽ പറയുന്നില്ല. പരിഹാരങ്ങളെക്കുറിച്ചോ ശിക്ഷാവിധിയെക്കുറിച്ചോ അവിടുന്ന് പറയുന്നില്ല. ഒരു പാപി അനുതപിക്കാൻ തയ്യാറാകുമ്പോൾ തന്നെ അവിടുന്ന് സന്തോഷിക്കുന്നു. കർത്താവിൻറെ സന്തോഷം നമ്മുടെയും സന്തോഷമായി മാറണം. ഒന്നാമതായി അനുതാപ ത്തിലൂടെ അവിടുത്തെ സന്തോഷിപ്പിക്കുവാൻ നമ്മൾ തീരുമാനിക്കണം. രണ്ടാമതായി അനുതാപത്തിലേക്ക് ആളുകളെ ആനയിച്ചു കൊണ്ട് അവിടുത്തെ സന്തോഷിപ്പിക്കുവാൻ നമ്മൾ തയ്യാറാകണം. ഒരു വ്യക്തി അനുതാപ ത്തിലേക്കും മാനസാന്തരത്തിലേക്കു കടന്നുവരുന്നത് കാണുമ്പോൾ നമുക്കും സന്തോഷം ഉണ്ടാകണം. സുവിശേഷത്തിലെ സ്ത്രീയുടെ കൂടെ സന്തോഷിക്കുന്ന കൂട്ടുകാരെയും അയൽക്കാരെയും പോലെ കർത്താവിൻറെ കൂടെ സന്തോഷിക്കുന്നവരാകുവാനും അവനുവേണ്ടി ആത്മാക്കളെ അന്വേഷിക്കുന്നവരാകുവാനും നമുക്ക് പരിശ്രമിക്കാം.
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*