റോമാരൂപതയിലെ വികാരിമാർക്കു കാർഡിനല്‍ ദേ ഡോണാത്തിസ് (CARDINAL VICAR OF POPE FOR THE DIOCESE OF ROME) ധൈര്യമുള്ള അന്വേഷകരെ ഇടവകയുടെ അജപാലന സമിതിയിൽ ചേർക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്തയച്ചു.

ഇടവക വികാരിയുമായി സഹകരിക്കാൻ ഇടവകയുടെ അജപാലന സമിതിയിൽ ധൈര്യമുള്ള അന്വേഷകരെ ചേർക്കാൻ ആഹ്വാനം ചെയ്ത കത്തിൽ, ഇവർ “അതിർത്തിക്ക് പുറത്തുള്ള”വരാണെങ്കിലും, “സംതുലിത”രല്ലെങ്കിലും” ധൈര്യമുള്ള അന്വേഷകരായി” യാഥാർഥ്യങ്ങളെയും ജീവിതകഥകളെയും സൃഷ്ടിപരമായി ശ്രവിക്കുന്നവരായിരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. 2019-2020 ല്‍ സമൂഹത്തിന്‍റെ മാനസാന്തരവും നവീകരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പദ്ധതിതയ്യാറാക്കി മുന്നോട്ടു നയിക്കുന്ന കർദിനാൾ ആഞ്ചെലോ ദേ ഡോണാത്തിസ് തൊഴിൽപരമായ നൈപുണ്യത്തേക്കാൾ ക്രിസ്ത്യാനികളായി സ്വപ്നം കാണാനും ആ സ്വപ്നം മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ കഴിവുള്ളവരും പുതുമകൾ അനുഭവിക്കാൻ ആഗ്രഹമുള്ളവരുമായിരിക്കാൻ ആഹ്വാനം ചെയ്തു.