തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ അഖിലെന്ന വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ ഏഴുപേരേയും കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.
ഇന്നലെ ചേർന്ന കോളജ് ഗവേണിംഗ് ബോഡി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഒന്നാം പ്രതിയും യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീം, സഹഭാരവാഹികളായ ഇബ്രാഹിം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.