ഴ കുറഞ്ഞതിനാല്‍ ഗുരുതരാമായ വൈദ്യുതി പ്രതിസന്ധി വരുമെന്നും അതൊഴിവാക്കാന്‍ എല്ലാവരോടും പ്രാര്‍ത്ഥിക്കമമെന്നും മന്ത്രി എംഎം മണി. ‘നിരീശ്വരവാദി ആയതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷെ നിങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രാര്‍ത്ഥിക്കണം. അല്ലെങ്കില്‍ കട്ടപൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായാലും കുഴപ്പമില്ല. മഴ പെയ്യണം, മഴപെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണ് എന്നു പറഞ്ഞു പ്രാര്‍ത്ഥിക്കണം’ – പാലക്കുഴ പഞ്ചായത്തില്‍ ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.