സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ യെക്കുറിച്ച് പഠിക്കുന്നതിനായി ഓരോ ജില്ലകളിലും സിറ്റിംഗ്കൾ നടത്തിവരികയാണ്. അതാത് ജില്ലകളിലെ ക്രൈസ്തവസഭ ഭാരവാഹികളെയും സംഘടനാ നേതാക്കളെയും മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇപ്രകാരമുള്ള സിറ്റിങ്ങുകൾ നടത്തുന്നത്. ജൂലൈ 15 തിങ്കളാഴ്ച എറണാകുളം ജില്ലയിൽ ആയിരുന്നു സിറ്റിംഗ് നടത്തപ്പെട്ടത്. വൻതോതിൽ ക്രൈസ്തവ സാന്നിധ്യമുള്ള എറണാകുളം ജില്ലയിൽ നിന്ന് സിറ്റിംഗിൽ പങ്കെടുത്തവരുടെ ഫോട്ടോയാണ് ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾ എന്ന് കേൾക്കുമ്പോൾ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന എന്തോ ആനുകൂല്യങ്ങൾ ആണെന്ന് ചിന്തയായിരിക്കാം ആളുകളെ ഇതിൽ നിന്ന് പിന്തിരിയാനും ഇത് അവഗണിക്കുവാനും പ്രേരിപ്പിക്കുന്നത് എന്നാൽ ഇത് ക്രൈസ്തവരായ വ്യക്തികൾക്ക് നൽകേണ്ട വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും അവരുടെ പിന്നോക്കാവസ്ഥയെ കുറിച്ചും സർക്കാരിനു മനസ്സിലാക്കിയെടുക്കാൻ വേണ്ടി നടത്തുന്ന പഠനമാണ് . ഇതിൽ ആർക്കും റിപ്പോർട്ടുകൾ നൽകുകയും അഭിപ്രായങ്ങൾ അവതരിപ്പിക്കുകയും ചെയ്യാം . എന്നാൽ ഇതിനെ സഭകൾ ഒന്നുംതന്നെ ഗൗരവത്തോടെ എടുത്തിട്ടില്ല എന്നതും. ഔദ്യോഗികമായ നിർദേശങ്ങൾ സഭാ കേന്ദ്രങ്ങളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. വിവിധ ജില്ലകളിലെ ഇനിയും നടക്കാനുള്ള സിറ്റിംഗ് കളുടെ ഡേറ്റുകൾ താഴെ കൊടുക്കുന്നു

Alappuzha-20/07/2019,

Pathanamthitta-27/7/2019,

Kollam-03/8/2019,

Thiruvanathapuram-17/8/2019,

Idukki-31/8/2019,

Thrissur-7/9/2019,

Malappuram-19/09/2019.