ക്രൈസ്തവ സഭകളിലേക്കു മതം മാറിയവര്‍ക്ക് സഭകളില്‍വിവേചനം നേരിടുന്നുവെന്ന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണുന്നു വ്യക്തമാക്കണമെന്ന് സീറോമലബാര്‍ സഭയുടെ കുടുബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്ന രീതിയില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വര്‍ത്ത തെറ്റിധാരണാജനകവും അസത്യവുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കത്തോലിക്ക സഭയില്‍ എല്ലാ വിശ്വാസികള്‍ക്കും തുല്ല്യപരിഗണനയാണുള്ളത്. സഭയ്ക്കുള്ളില്‍ ചിലര്‍ വിവേചനം അനുഭവിക്കുന്നു എന്ന ആരോപണം തെറ്റിധാരണജനകമാണ്. ഇതു തിരുത്താന്‍ ന്യൂനപക്ഷകമ്മീഷന്‍ തയാറാക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ സ്വീകരിച്ചതിന്റെ ദളിതരോടും പിന്നോക്കകാരോടും സര്‍ക്കാരുകള്‍ നടത്തുന്ന വിവേചനം മറച്ചുവച്ച് ആരോപണം ഉന്നയിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ദളിത് ക്രൈസ്തവരോട് സഭക്കാര്‍ കാണിക്കുന്ന അവഗണനയെക്കുറിച്ച് നീതിനിഷേതത്തെക്കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കമ്മീഷന്‍ മുന്നോട്ട് വരണം. ന്യൂനപക്ഷ വിഭാഗമാണെന്നു വ്യക്തമാക്കുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതുകൂടി കമ്മീഷന്‍ വ്യക്തമാക്കണം.