ഇസ്ലാമാബാദ്:നിയന്ത്രണങ്ങൾക്കു വിരാമം. ബോലക്കോട്ടു ആക്രമണത്തിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യാത്ര നിരോധിച്ചിരുന്ന വ്യോമാതിർത്തി തുറന്നുകൊടുത്ത് പാക്കിസ്ഥാൻ. ബോലക്കോട്ട ആക്രമണത്തിന് ശേഷം ഇന്ത്യയിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്ര നിരോധിച്ചിരുന്ന വിലക്കാണ് നീക്കിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 12.41 മുതൽ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാൻ നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ തീരുമാനം എയർ ഇന്ത്യക്ക് നേട്ടമാണ്.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണമാണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം സ്വന്തം വ്യോമാതിർത്തി ഇന്ത്യയും അടച്ചിരുന്നെങ്കിലും എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ വിലക്ക് നീട്ടിക്കൊണ്ടു പോകുകയായിരുന്നു പാക്കിസ്ഥാൻ. തുടർച്ചയായ അഞ്ച് തവണയും ഇന്ത്യൻ വിമാനങ്ങൾ പാക്ക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിക്കൊണ്ടു പോയിരുന്നു.