തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തിക്കുത്തിൽ ഇരയായ അഖില ആശുപത്രിയിൽ സന്ദർശിച്ചു മടങ്ങവെയാണ് മാധ്യമങ്ങളോട് കോടിയേരി സ് ഫ് ഐ ഡി ദുര്നടപടിയെ കുറിച്ച് പറഞ്ഞത് .
യൂണിവേഴ്സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ലന്നും എസ്എഫ്ഐ തെറ്റുതിരുത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഒരു സ്വതന്ത്ര്യ വിദ്യാർഥി സംഘടയാണ്. പാർട്ടിയുടെ തീരുമാനം സംഘടനയുടെ മേൽ അടിച്ചേൽപ്പിക്കാറില്ല. സമൂഹത്തിലും വിദ്യാർഥികൾക്കിടയിലും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികൾ സംഘടന നടത്തരുത്. കോളജിൽ വിദ്യാർഥികൾക്കു പൂർണ സ്വാതന്ത്ര്യമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.
പാർട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല. പോലീസ് ശക്തമായ നടപടിയെടുക്കണം. കോളേജിൽനിന്ന് എന്തൊക്കെയാണു പിടിച്ചെടുത്തത് എന്നതിന്റെ കണക്കൊന്നും നോക്കിയിട്ടില്ല. യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കണമെന്നതു ചിലരുടെ കാലങ്ങളായുളള ഗൂഢാലോചനയാണെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.