തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് ഇടശേരി ബീച്ചിൽ രണ്ടു ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ കുഴിപ്പൻ തിരകളാഞ്ഞടിച്ച് റോഡ് തകർന്നു. പത്താംകല്ല് ഇടശേരി ബീച്ച് തീരദേശ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിർത്തലാക്കി. ആറ് തെങ്ങുകൾ കടലിലേക്ക് കടപുഴകി വീണു. കടൽകയറുന്നത് തടയാൻ ജിയോ ബാഗുകളിൽ ജെസിബി ഉപയോഗിച്ച് മണ്ണുനിറച്ച് തീരത്ത് അട്ടിയിട്ട് തുടങ്ങി.
കടൽകയറുന്നത് തടയാൻ ഇന്നലെയും വൈകീട്ടുണ്ടായ കടൽക്ഷോഭത്തിൽ തീരദേശ റോഡിനടിയിലെ പകുതിയോളം ഭാഗത്ത് മണ്ണ് പൂർണമായും കടലിലേക്ക് ഒലിച്ചുപോയി. റോഡിനടിയിൽ കൂടുതൽ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ശു ദ്ധജല പൈപ്പ് മണ്ണ് ഒലിച്ചുപോയതിനാൽ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.