മർക്കോസ് 4 21-25

ശ്ലീഹാകാലം സഭയുടെ പ്രേഷിത ചൈതന്യത്തെയാണ് അനുസ്മരിക്കുന്നത്. സ്വീകരിച്ച വിശ്വാസം മറ്റുള്ളവരോട് പങ്കുവയ്ക്കുവാൻ ഉള്ള നമ്മുടെ കടമയെയാണ് ഇത് ഓർമിപ്പിക്കുന്നത്. വിശ്വാസമാകുന്ന ദീപം നമ്മൾ തെളിയിച്ചിരിക്കുന്നത് മറ്റുള്ളവരിൽ നിന്നും മറച്ചു സൂക്ഷിക്കാൻ അല്ല. നമ്മുടെ സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രം കരുതാൻ അല്ല. അത് എല്ലാവർക്കും വേണ്ടി നൽകപ്പെട്ട ദീപമാണ്. അതിനാൽ നാം അത് പീഠത്തിൽ വയ്ക്കുവാൻ കടപ്പെട്ടിരിക്കുന്നു. അതിൽ നിന്നും പ്രകാശം അനേകർക്ക് ലഭിക്കേണ്ടതുണ്ട്. നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്നതിലും മറ്റുള്ളവരിലേക്ക് പകരുന്നതിനുമുള്ള നമ്മുടെ തീഷ്ണതയെ കുറിച്ച് നമുക്ക് ചിന്തിക്കാം. ശ്ശീഹാ കാലത്തിന്റെ ചൈതന്യം നമുക്ക് ജീവിതത്തിൽ അന്വർത്ഥമാക്കാം.