ഡൽഹി: രാജിയുമായി ബന്ധപ്പെട്ടു കർണാടക സ്പീക്കറിനെതിരേ അഞ്ച് വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. സ്പീക്കർ രാജി തീരുമാനം വൈകിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എം എൽ എ മാർ സുപ്രിമേ കോടതിയെ സമീപിച്ചത്. എം.ടി.ബി നാഗരാജ്, റോഷന് ബെയ്ഗ്, ആനന്ദ് സിംഗ്, മുനിരത്ന നായിഡു, കെ.സുധാകര്‍ എന്നിവരാണ് ഹർജി സമർപ്പിച്ചത്
നേരത്തെ 10 വിമത എംഎൽഎമാരും അവർക്കെതിരെ സ്പീക്കറും നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം, രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന കർണാടകത്തിലെ സഖ്യസർക്കാരിന് ഇന്ന് നിർണായക ദിനമാണ്. കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷിയോഗവും ഇന്ന് ചേരും.
ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ സഭയില്‍ ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്