കിൻഷാസ: മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഭീഷണി ഉയർത്തി എബോള വൈറസ് പടരുന്നു. കിഴക്കൻ നഗരമായ ഗോമയിലും എബോള വൈറസ് കണ്ടെത്തി. എബോള വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എബോള ബാധിത പ്രദേശമായ ബുടെംബോയിൽ നിന്ന് ബസിൽ ഗോമയിൽ വന്നിറങ്ങിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ച ബസിലെ ഡ്രൈവറും 18 യാത്രക്കാരും നിരീക്ഷത്തിലാണ്. 20 ലക്ഷം ജനസംഖ്യയുള്ള ഗോമയിൽ ഇതു പടരുകയാണെങ്കിൽ വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. 2014-16 ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് ബാധ മൂലം 11,300 പേർ മരിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കോംഗോയിൽ മാത്രം ആയിരത്തിലധികം പേർ മരിച്ചത്. 1976-ൽ സുഡാനിലും കോംഗോയിലുമാണ് എബോള രോഗം ആദ്യമായി കാണപ്പെട്ടത്.
ഭീഷണി ഉയർത്തി എബോള വൈറസ്
