🗞🏵 ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡ് -ഇംഗ്ലണ്ട് പോരാട്ടം കളിയിലും സൂപ്പർ ഓവറിലും ടൈയിൽ പിരിഞ്ഞെങ്കിലും കൂടുതൽ ബൗണ്ടറി നേടിയതിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ലോക്കപ്പിൽ മുത്തമിട്ടു. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മത്സരത്തെ വെല്ലുന്ന ആവേശവുമായി എത്തിയ സൂപ്പർ ഓവറിൽ ഇരുടീമുകളും 15 റൺസ് വീതമെടുത്ത് ടൈയിൽ പിരിഞ്ഞതോടെ ചട്ടമനുസരിച്ച് മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ജേതാക്കളായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൺ മോർഗൻ തികഞ്ഞ കത്തോലിക്കാ വിശ്വാസിയാണ്. ജപമാല ആണ് എന്റെ ശക്തി ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. “എന്റെ ടീമിനുവേണ്ടി കൊന്ത കയ്യിലെടുത്ത് മാതാവിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ അത് എനിക്ക് നൽകുന്ന ഊർജം ചെറുതല്ല. തോറ്റാലും ജയിച്ചാലും എൻറെ അമ്മയോടുള്ള സ്നേഹം ഞാൻ വിട്ടുകളയില്ല” എന്ന് മാതാവിനോടുള്ള തന്റെ ഭക്തി ലോകത്തോട് തുറന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വേൾഡ് കപ്പ് ഫൈനലിൽ കടന്നത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു*. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍*. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
🗞🏵 *കശ്മീരിലെ അനന്തനാഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പീര്‍ തൗക്കീര്‍ അഹമ്മദിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു*. പാര്‍ട്ടി യോഗത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു തൗക്കീര്‍ അഹമ്മദിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്.
🗞🏵 *കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളനിൽ കെട്ടിടം തകർന്നു വീണ് രണ്ടുപേര്‍ മരിച്ചു*. മരിച്ച രണ്ടുപേരില്‍ ഒരാള്‍ സൈനികനാണ്. അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ഷിംലയിലെ സോളനില്‍ ഇന്ന് വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ സ്വയം പരിശോധനയ്ക്കുള്ള അവസരമായി ഇടതുപക്ഷം ഉപയോഗിക്കണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം*. കോളേജ് യൂണിറ്റ് പിരിച്ചു വിടാനും കേരളീയ പൊതുസമൂഹത്തോട് മാപ്പു പറയാനും എസ്എഫ്ഐ നേതൃത്വം തയ്യാറായത് വളരെ നന്നായെന്നും ഇത്തരം സംഭവങ്ങളിലൂടെ സ്വയം ആത്മപരിശോധന നടത്തി ശുദ്ധീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാവണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുനില്‍ പി ഇളയിടം ആവശ്യപ്പെട്ടു.
🗞🏵 *കാഴ്ചാപരിമിതി നേരിടുന്നവര്‍ക്ക് കറന്‍സി നോട്ടുകള്‍ തരിച്ചറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്*. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.
🗞🏵 *റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയ ബിമല്‍ ജലാന്‍ പാനല്‍ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിച്ചേക്കും*. റിസര്‍വ് ബാങ്കിനാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പൊലീസിനെ പഴിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് മറുപടിയുമായി മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്*. 2006 – ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? എന്ന കുറിപ്പോടെ ടി പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് സിന്ധു ജോയിയെ ചൊടിപ്പിച്ചത്. അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
🗞🏵 *പുതിയ ലോറിയുടെ ചെയ്സുമായി എറണാകുളത്തേക്കുള്ള യാത്രക്കിടെ ലോറി ടയറുകള്‍ മോഷണം പോയി, പെരുവഴിയില്‍ വന്‍തുക കടബാധ്യതയില്‍ നിന്ന ഉത്തരാഖണ്ഡ് സ്വദേശിക്ക് താങ്ങായി നാട്ടുകാര്‍*. കഴിഞ്ഞ ദിവസമാണ് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ടയറുകള്‍ മോഷണം പോയത്.
🗞🏵 *കേരളത്തിലാദ്യമായി കണ്ണൂരിൽ ഇനി റോബോട്ടുകൾ ഭക്ഷണം വിളമ്പും*. ചലച്ചിത്ര താരം മണിയൻ പിള്ള രാജുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങുന്ന ‘ബീ അറ്റ് കിവിസോ’ എന്ന റസ്റ്റോറന്റിലാണ് ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ തയ്യാറായി നിൽക്കുന്നത്.
🗞🏵 *59 വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ കടയുടമയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു*. പട്ടിത്തറയിലെ ഒരു സ്കൂളിലെ കുട്ടികളുടെ പരാതിയിലാണ് സമീപത്തെ കടയുടമയായ കക്കാട്ടിരി സ്വദേശി കെ കൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിന് വിവരം നൽകിയത്.
🗞🏵 *ഡ്രൈവിംഗ് ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് മുതലെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വയനാട്ടില്‍ സജീവമാകുന്നു*. ലൈസന്‍സിനുള്ള പരീക്ഷകള്‍ നിരന്തരം പരാജയപ്പെടുന്നവരെ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ണാടകയില്‍ നിന്നും എളുപ്പത്തില്‍ ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം പറ്റുകയുമാണ് സംഘത്തിന്‍റെ രീതി.
🗞🏵 *യുഎസ് ഡോളര്‍ ഇതുവരെ ലോകത്ത് എല്ലായിടത്തും ഏറ്റവും ആധിപത്യം പുലര്‍ത്തുന്ന കറന്‍സിയാണ്*. ഡോളര്‍ അതിന്‍റെ ആധിപത്യം എപ്പോഴും നിലനിര്‍ത്തുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതോടൊപ്പം ക്രിപ്റ്റോകറന്‍സികളോട് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച 97 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍*. നിര്‍മാണ, വ്യവസായ, കാര്‍ഷിക രംഗങ്ങളിലെ സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
🗞🏵 *ഗോവധക്കേസിലെ പ്രതിയുടെ ബന്ധുക്കൾ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു*. ഉത്തർപ്രദേശിലെ ധൂമൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ മരിയദീജ് ഗ്രാമത്തിലാണ് സംഭവം.
🗞🏵 *ഇരിട്ടിയിൽ യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ*. പിടിയിലായവർ ചന്ദനക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നന് പൊലീസ് പറഞ്ഞു.
ശിവപുരം സ്വദേശികളായ സി പ്രവീൺ, പി പി ജനീഷ്, ലിജിൽ, മമ്പറം സ്വദേശി ഷിബിൻ രാജ്, പടിക്കച്ചാൽ സ്വദേശി ലിജിത്ത് എന്നിവരാണ് പിടിയിലായത്
🗞🏵 *പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് വളാഞ്ചേരി നഗരസഭ കൗൺസിലര്‍ ഷംസുദ്ദീൻ നടക്കാവില്‍ പീഡിപ്പിച്ചതെന്ന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ*. കേസില്‍ നിന്ന് രക്ഷപെടാനാണ് തന്നെ അറിയില്ലെന്ന് ഷംസുദ്ദീൻ ഇപ്പോള്‍ പറയുന്നതെന്നും പെൺകുട്ടി പറയുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഷംസുദ്ദീൻ വീണ്ടും ഉപദ്രവിക്കുമോയെന്ന് പേടിയുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
🗞🏵 *ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യക്കെതിരെ സിപിഎം അപവാദ പ്രചാരണം നടത്തുന്നത് നഗരസഭാധ്യക്ഷ പി കെ ശ്യാമളയെ രക്ഷിക്കാനാണെന്ന് കെ മുരളീധരൻ എം പി. ഇത്തരത്തിലാണ് എക്കാലവും സിപിഎം പ്രവർത്തിച്ചു വന്നിരുന്നത്*. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
🗞🏵 *വണ്ടിപ്പെരിയാർ ടൗൺഹാളിലുണ്ടായ തീപിടിത്തം അണച്ചു*. ഇന്നുച്ചക്ക് ഒന്നരയോടെയാണ് ടൗണ്‍ഹാളിന്‍റെ രണ്ടാം നിലയില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് വിവരം. ടൗണ്‍ഹാളിന്‍റെ ഒന്നാം നിലയില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെയാണ് രണ്ടാം നിലയില്‍ തീപിടിത്തമുണ്ടായത്.
🗞🏵 *ക്ലരീഷ്യൻ സന്യാസസഭയുടെ ഇന്ത്യയിലെ പ്രവർത്തന ങ്ങളുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി*. സെന്റ് തോമസ് പ്രവിശ്യയുടെ കറുകുറ്റിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം നടന്നു.
🗞🏵 *സമർപ്പിത സന്യാസിനിമാരും സുമനസുകളും കൈകോർത്തു. കൊച്ചി നഗരത്തിലെ ഗാന്ധിനഗർ ഉദയ കോളനിയിൽ ഇനി സ്വപ്നഭവനങ്ങൾ ഉയരും*. നിർധന കുടുംബങ്ങൾ പാർക്കുന്ന ഉദയ കോളനിയിൽ സുവിശേഷ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് ഡസ്റ്റിറ്റ്യൂട്ട് (എസ്ഡി) സന്യാസിനിമാരുടെ സേവനപ്രവർത്തനങ്ങളുടെ ഏകോപനത്തിലാണ് ഇവിടുത്തെ 40 കുടുംബങ്ങൾക്കു പുതിയ വീടുകൾ ഒരുങ്ങുക.
🗞🏵 *കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്.* കാഴ്ചാപരിമിതി നേരിടുന്നവരെ സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനായിരിക്കും ആര്‍ബിഐ തയ്യാറാകുക
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്രിമിനലുകൾ ഉൾപ്പെട്ട പിഎസ്‌സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ.*
🗞🏵 *ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയുമായി ഉടമ്പടി സ്ഥാപിച്ച് വത്തിക്കാന്‍.* രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും നൈയാമിക അംഗീകാരം നല്കുന്ന ഉടമ്പടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച (12/07/2019) വത്തിക്കാനില്‍ വച്ചാണ് ഒപ്പുവെച്ചത്
🗞🏵 *അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഭ്രൂണഹത്യ ക്ലിനിക്കിലെത്തി സ്ത്രീകൾക്ക് റോസാപ്പൂ നൽകി ബോധവത്കരണം നടത്താന്‍ ശ്രമിച്ച രണ്ട് കത്തോലിക്ക വൈദികർ അറസ്റ്റില്‍.* ജൂലൈ പതിമൂന്നാം തീയതിയാണ് വൈദികരെയും മറ്റു രണ്ടു പ്രോലൈഫ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്. ഫാ. ഫിഡിലിസ് മൊസിൻസ്കി, ഫാ. ഡേവ് നിക്സുമാണ് അറസ്റ്റ് വരിച്ച വൈദികർ. ഇതിനിടയിൽ ഭ്രൂണഹത്യ ചെയ്യാനായി എത്തിയ ഒരു സ്ത്രീ തന്റെ മനസ്സു മാറ്റി തിരികെ മടങ്ങിയതായി റെഡ് റോസ് റെസ്ക്യൂ വക്താവ് ലിസാ ഹാർട്ട് വെളിപ്പെടുത്തി
🍮🍮🍮🍮🍮🍮🍮🍮🍮🍮
*ഇന്നത്തെ വചനം*
ഒന്നുകില്‍ വൃക്‌ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്.
അണലിസന്തതികളേ! ദുഷ്‌ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്‍െറ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്‌ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു.
ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
നിന്‍െറ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍െറ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
മത്തായി 12 : 33-37
🍮🍮🍮🍮🍮🍮🍮🍮🍮🍮
*വചന വിചിന്തനം*
സഭ ഇന്ന് വിശുദ്ധരായ കുര്യാക്കോസിന്റെയും ജൂലിറ്റായുടേയും തിരുനാൾ ആചരിക്കുന്നു. ആദിമസഭയിൽ റോമൻ മത പീഡനകാലത്ത് രക്തസാക്ഷികളായി തീർന്ന ഒരു അമ്മയും മകനും ആണ് ഇവർ. കുര്യാക്കോസ് മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ശിശുവായിരുന്നു. ചക്രവർത്തി വാൾ ചൂണ്ടി ഭയപ്പെടുത്തിക്കൊണ്ട് മിശിഹായെ ഉപേക്ഷിക്കുന്നുവോ എന്ന് ചോദിച്ചപ്പോൾ കുഞ്ഞു കുര്യാക്കോസ് യാതൊരുവിധ സങ്കോചവുമില്ലാതെ പറഞ്ഞു ” മിശിഹാ എന്റെ കർത്താവും ദൈവവും ആണ് ഞാൻ അവനെ ഉപേക്ഷിക്കുകയില്ല”. ഇപ്രകാരം മരണത്തിന്റെ മുമ്പിലും വിശ്വാസം ഏറ്റു പറയുവാൻ ആ പിഞ്ചുകുഞ്ഞിന് ബോധ്യം ലഭിച്ചത് അതിന്റെ അമ്മയുടെ ആഴമേറിയ വിശ്വാസ ബോധ്യത്തിൽ നിന്നാണ്. രണ്ടുപേരും വിശ്വാസം ഏറ്റു പറഞ്ഞ് രക്തസാക്ഷികളായി. നല്ല വൃക്ഷം ഒക്കെയും നല്ല ഫലങ്ങൾ കായ്ക്കുന്നു എന്ന തിരുവചനം ഇവിടെ അന്വർത്ഥമാക്കുകയാണ്. കുര്യാക്കോസും ജൂലിറ്റിയും നമുക്ക് പറഞ്ഞു തരുന്ന സന്ദേശവും ഇതുതന്നെയാണ്. മക്കളുടെ വിശ്വാസ ബോധ്യങ്ങളിലും ധാർമിക രൂപീകരണത്തിലും മാതാപിതാക്കളുടെ സ്ഥാനവും സ്വാധീനവും വളരെ വലുതാണ്. നല്ല വൃക്ഷങ്ങൾ ആകുവാൻ ഓരോ മാതാപിതാക്കളെയും ജൂലിറ്റാ ആഹ്വാനം ചെയ്യുന്നു. നല്ല ഫലങ്ങൾ ആകുവാൻ ഓരോ മക്കളെയും കുര്യാക്കോസും.
🍮🍮🍮🍮🍮🍮🍮🍮🍮🍮
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*