വാല്‍സിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥടനകേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിംഗ്ഹാം മാതാവിന്റെ തിരുന്നാളും ജൂലൈ 20 ശനിയാഴ്ച നടക്കും. ബ്രിട്ടനില്‍ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളായ മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ തീര്‍ത്ഥാടനം വാല്‍സിംഗ്ഹാമില്‍ നടത്തപ്പെടുന്ന വിശ്വാസകൂട്ടായ്മകളില്‍ രണ്ടാമത്തെ വലിയ തീര്‍ത്ഥാടനമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ രൂപതയിലെ വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്യസ്തര്‍, ഡീക്കന്മാര്‍ എന്നിവര്‍ക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം അടുത്ത ശനിയാഴ്ച
