മേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഭ്രൂണഹത്യക്ക് ശ്രമിച്ച രണ്ടു സ്തരീകള്‍ക്ക് ബോധവത്കരണം നടത്താന്‍ ശ്രമിച്ച രണ്ടു വൈദീകര്‍ അറസ്റ്റില്‍. ക്ലിനിക്കിലെത്തിയ സ്ത്രീകള്‍ക്ക് റോസാപ്പൂ നല്‍കി ബോധവത്കരണം നടത്താനാണ് വൈദീകര്‍ ശ്രമിച്ചത്. ജൂലൈ പതിമൂന്നാം തീയതിയാണ് വൈദികരെയും മറ്റു രണ്ടു പ്രോലൈഫ് ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തത്. ഫാ. ഫിഡിലിസ് മൊസിന്‍സ്‌കി, ഫാ. ഡേവ് നിക്‌സുമാണ് അറസ്റ്റ് വരിച്ച വൈദികര്‍. ഇതിനിടയില്‍ ഭ്രൂണഹത്യ ചെയ്യാനായി എത്തിയ ഒരു സ്ത്രീ തന്റെ മനസ്സു മാറ്റി തിരികെ മടങ്ങിയതായി റെഡ് റോസ് റെസ്‌ക്യൂ വക്താവ് ലിസാ ഹാര്‍ട്ട് വെളിപ്പെടുത്തി