വാർത്തകൾ
🗞🏵 രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കര്‍ണാടകയിലും, ഗോവയിലും നടപ്പാക്കിയ ഓപ്പറേഷന്‍ താമര പശ്ചിമ ബംഗാളിലും നടപ്പാക്കി ബിജെപി.
ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു.
🗞🏵 *തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്‍റ് എസ്എഫ്ഐ ശിവരഞ്ജിത്ത് തന്നെയെന്ന് വിദ്യാർത്ഥി അഖിൽ മൊഴി നൽകി*. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് അഖിൽ മൊഴി നൽകിയത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുത്തേറ്റ അഖിലിന്‍റെ അച്ഛനും അമ്മയും വ്യക്തമാക്കി*. സിപിഎം നേതാക്കൾ അനുനയ നീക്കം നടത്തുന്നുണ്ടെന്ന് അഖിലിന്‍റെ അച്ഛൻ ചന്ദ്രൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തി.
🗞🏵 *കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും ഒരാഴ്ചയ്ക്ക് ശേഷവും അയവില്ല*. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രീംകോടതിയെ സമീപിച്ച എംഎൽഎമാർ പറയുന്നു.
🗞🏵 *ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ*. സ്ഥലമേറ്റടുപ്പിന് വേണ്ട തുകയിൽ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
🗞🏵 *യൂണിവേഴ്സിറ്റി കോളജിൽ പട്ടാപ്പകൽ വിദ്യാർത്ഥിക്കു കുത്തേറ്റിട്ടും കോളജ് അധികൃതരുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. സംഘട്ടനമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസിന് പ്രിൻസിപ്പൽ വിവരം കൈമാറിയില്ല*. മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ എസ്എഫ്ഐ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തിട്ടും കോളേജിന്‍റെ ഭാഗത്തു നിന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
🗞🏵 *മാലിന്യം തള്ളി തിരൂര്‍-പൊന്നാനി പുഴയെ നശിപ്പിക്കുന്നുവെന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു*. പുഴ സംരക്ഷിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി.
🗞🏵 *വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തിലെ കിരീടം സിമോണ ഹാലെപ്പിന് സ്വന്തം*. റുമേനിയന്‍ താരത്തിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ സെറീന വില്യംസ് നിഷ്പ്രഭമായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപ്പിന്‍റെ വിജയം. സ്കോര്‍: 6-2, 6-2.
🗞🏵 *കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസിൽ ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോളർ പിഴ ചുമത്തി*. ഏകദേശം മുപ്പത്തിനാലായിരത്തി മുന്നൂറ് കോടി ഇന്ത്യന്‍ രൂപയോളം പിഴയടക്കേണ്ടിവരും. അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറൽ ട്രേഡ് കമ്മിഷനാണ് ഫേസ്ബുക്കിന് പിഴ ചുമത്തിയത്.
🗞🏵 *ഡ്രൈവിംഗ് ലൈസന്‍സിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് മുതലെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വയനാട്ടില്‍ സജീവമാകുന്നു*. ലൈസന്‍സിനുള്ള പരീക്ഷകള്‍ നിരന്തരം പരാജയപ്പെടുന്നവരെ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ണാടകയില്‍ നിന്നും എളുപ്പത്തില്‍ ലൈസന്‍സ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം പറ്റുകയുമാണ് സംഘത്തിന്‍റെ രീതി.
🗞🏵 *താമരശ്ശേരി സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു*. താമരശ്ശേരി പരപ്പന്‍പൊയില്‍ ജീനാല്‍തൊടുകയില്‍ ജെ ടി അബ്ദുള്ളക്കുട്ടി മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നഹാസ്(33) ആണ് 2018 ജൂലൈ മൂന്നിന് കൊല്ലപ്പെട്ടത്. കേസില്‍ സുഡാൻ സ്വദേശി അബ്ദുല്‍ നഹാസ് വിസയോയ്ക്കാണ് വധശിക്ഷ ലഭിച്ചത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍*. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍(കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിതിന് ഒന്നാം റാങ്കുള്ളത്.
🗞🏵 *ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി*. എഴുപുന്ന പഞ്ചായത്ത് 12 വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകള്‍ ജിസ്‌ന ജോണ്‍ (20)സാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്.
🗞🏵 *കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി*. കത്തിക്കരിഞ്ഞ നിലയിൽ ക്യാൻസർ വാർഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
🗞🏵 *മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം*. സംഭവത്തില്‍ ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായി. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന സ്വര്‍ണാഭരണ വില്‍പന ശാലയിലാണ് തോക്കു ചൂണ്ടിയുള്ള കവര്‍ച്ച നടന്നത്.
🗞🏵 *ദേശീയപാത വികസത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ*. സ്ഥലമേറ്റടുപ്പിന് വേണ്ട തുകയിൽ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞെെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.
🗞🏵 *ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ മുടിവെട്ടാന്‍ മുസ്ലീം ബാര്‍ബര്‍മാര്‍ വിസമ്മതിച്ചതായി പരാതി*. മൊറാദാബാദിലെ പീപല്‍സനയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചത്.
🗞🏵 *കാന്പസുകളില്‍ അക്രമം തടയുന്നതിനായി രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ബില്ല് കൊണ്ടുവരുമെന്നു മന്ത്രി കെ.ടി. ജലീല്‍*. നെടുന്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്*. പാര്‍ട്ടിയുടെ പല വിഭാഗങ്ങളോടും ചെലവു വെട്ടിച്ചുരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു വിവരം.
🗞🏵 *സിപിഎം ദുഷ്പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റ ഭാര്യ ബീന*. സത്യം തുറന്ന് പറഞ്ഞതിനു തന്റെയും കുടുംബത്തിന്റെയും പേരില്‍ വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും കുട്ടികളുടെ പേരിലും വാര്‍ത്തകള്‍ പ്രചരിപ്പിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളുണ്ടെന്നു മകന്‍ മൊഴി നല്‍കിയിട്ടില്ലെന്നും ബീന വ്യക്തമാക്കി.
🗞🏵 *മിന്നലാക്രമണവും ബാലാക്കോട്ട് ആക്രമണവും ഭീകരതയ്ക്കെതിരേ തിരിച്ചടിക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം ഇന്ത്യക്കുണ്ടെന്നും പാക്കിസ്ഥാനു ബോധ്യമാക്കിയെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്*. ന്യൂഡല്‍ഹിയില്‍ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം 20 വര്‍ഷം എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു റാവത്തിന്റെ പരാമര്‍ശം.
🗞🏵 *ഷംഷാബാദ് രൂപതയിലെ ജയ്പൂർ മിഷനിലെ ജോട്ടുവാടാ ST . തോമസ് സിറോ മലബാർ പള്ളിയിൽ ഇടവക മധ്യസ്ഥൻ മാർ തോമ്മാശ്ലീഹായുടെ തിരുനാൾ ആഘോഷം ജൂലൈ 5.6 ‘7 തിയതികളിൽ വളരെ ഭക്തിനിർഭരമായി ആഘോഷിച്ചു*.
🗞🏵 *ജാർഖണ്ഡിൽ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാന്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അജണ്ട ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഢനമായി മാറുന്നു*. സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്
🗞🏵 *സഭയുടെ കെട്ടുറപ്പിനും അതിരൂപതയുടെ വളര്‍ച്ചയ്ക്കുമായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നു സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത നേതൃയോഗം*.
🗞🏵 *ഭൂമിയിടപാടിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ പൊതുനന്മയല്ലാതെ അതിരൂപതയ്ക്കു നഷ്ടംവരുത്തുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി*. ഇന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനമധ്യേ വായിക്കേണ്ട സർക്കുലറിലാണു കർദിനാൾ ഇക്കാര്യം വ്യക്തമാക്കുന്നത്.
🗞🏵 *സിറിയൻ നഗരമായ ക്വാമിഷ്ലിയിലെ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 10 ക്രൈസ്തവ വിശ്വാസികൾക്ക് പരിക്കേറ്റു.* ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. സംഭവസ്ഥലത്തു നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പ്രകാരം കാർ ഉപയോഗിച്ചാണ് ബോംബാക്രമണം നടത്തിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്സാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
🗞🏵 *ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തിയെന്ന അവകാശവാദവുമായി ചരിത്രപണ്ഡിത രംഗത്ത്.* സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസ്സറായ സബൈന്‍ ഹ്യൂബ്നെറാണ് ഈ ചരിത്രപരമായ കണ്ടെത്തലിനു പിന്നില്‍. റോമന്‍ സാമ്രാജ്യത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുന്ന പാപ്പിറസിലെഴുതിയ ഈ കയ്യെഴുത്ത് പ്രതി എഡി 230-ല്‍ എഴുതപ്പെട്ടതാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
🗞🏵 *ആഗോളതലത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള മതപീഡനങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വാഷിംഗ്‌ടണില്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്* . സാന്‍റിയാഗോയിലെ സിനഗോഗിലും, ന്യൂസിലന്‍റിലെ മോസ്കിലും, ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലും ഉണ്ടായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ അടുത്ത ആഴ്ച നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.
🗞🏵 *മണിപ്പൂരിലെ ഉഖ്‌റുലിൽ രാത്രി 8:39തോടെ റിക്ടർ സ്‌കെയ്‌ലിൽ 4.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.* വാർത്ത ഏജൻസിയായ എഎൻഐയാണ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്
🗞🏵 *സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് ഇനിമുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാം.* ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ച് ട്രാഫിക് പൊലീസിന് കേസെടുക്കുന്നതിനുള്ള അധികാരം വീണ്ടും ലഭിച്ചിരിക്കുകയാണ്
🗞🏵 *ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് ഉടൻ തുടക്കമാകും.* തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം തുടങ്ങാന്‍ കഴിയുമെന്നും ചന്ദ്രയാന്‍ വിക്ഷേപണത്തിന് എല്ലാ വിജയവും ആശംസിക്കുന്നുവെന്നും ചന്ദ്രയാന്‍ ഒന്ന് മിഷന്‍റെ ശില്‍പ്പിയായ ഡോ.മാധവന്‍നായര്‍ അറിയിച്ചു.
🗞🏵 *ചെലവാക്കാന്‍ പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്.* തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പല വിഭാഗങ്ങള്‍ക്കും ചിലവ് വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് സേവാ ദളിന്റെ ബഡ്ജറ്റ് 2.5 ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇത് കൂടാതെ എന്‍.എസ്.യു.ഐ, വനിതാ വിഭാഗം, യൂത്ത് കോണ്‍ഗ്രസ് എന്നിവരും തങ്ങളുടെ ചിലവ് വെട്ടിക്കുറക്കുകയുണ്ടായി.
🍓🍓🍓🍓🍓🍓🍓🍓🍓🍓
*ഇന്നത്തെ വചനം*
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്‌തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു
അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു. പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു: പശ്‌ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
ലൂക്കാ 13 : 1-5
🍓🍓🍓🍓🍓🍓🍓🍓🍓🍓
*വചന വിചിന്തനം*
ചുറ്റുപാടും കാണുന്ന അനുഭവങ്ങളെയും സംഭവങ്ങളെയും പ്രതി നാം മറ്റുള്ളവരെ വിധിക്കാറുണ്ട്. പ്രത്യേകിച്ച് അതിൽ ഉൾപ്പെടുകയും ഇരയാവുകയും ചെയ്യുന്നവരെ. എന്നാൽ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് മറ്റുള്ളവരെ വിധിക്കുന്നതിനെക്കാളുപരി സ്വയം വിധിക്കാനും തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കാനും ആണ്. പീലാത്തോസ് വധിച്ചവരും ഗോപുരം ഇടിഞ്ഞുവീണ് മരിച്ചവരുമൊക്കെ തെറ്റുകാരാണ് എന്ന് സ്ഥാപിക്കാനും അതിന് ഈശോയിൽ നിന്ന് ആധികാരികമായ സ്ഥിതീകരണം ലഭിക്കാനും ആണ് ആളുകൾ ഈശോയെ ആ വിവരം ധരിപ്പിക്കുന്നത്. എന്നാൽ ഈശോ പറയുന്നത് അവർ തെറ്റുകാരനാണോ അല്ലയോ എന്ന് നമ്മൾ വിധിക്കുന്നതിനേക്കാളുപരി ഇത്തരം സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ ജീവിതത്തെയും അന്ത്യത്തെയും കുറിച്ച് ചിന്തിക്കുവാനും ഇവയൊക്കെ എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്നവയാകയാലും മരണം എപ്പോഴും ഒരു അനിശ്ചിതത്വം ആകയാലും പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കാൻ ആണ്.
🍓🍓🍓🍓🍓🍓🍓🍓🍓🍓
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*