പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ച് രാഹുൽ ഗാന്ധിക്ക് ജൂൺ 10 ന് അയച്ച കത്ത് സിദ്ദു ഇന്ന് ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു. രാജിവെക്കാൻ എന്താണ് കാരണമെന്ന് കത്തിലോ സിദ്ദുവിന്റെ ട്വീറ്റിലോ വ്യക്തമാക്കിയിട്ടില്ല. പഞ്ചാബ് മുഖ്യമന്ത്രിക്ക് ഉടൻ രാജി കത്ത് കൈമാറുമെന്നും സിദ്ദു ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി അമരീന്ദർ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകൾ നഷ്ടപ്പെട്ടിരുന്നു. മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയിൽ നിന്ന് രാജിവെച്ച് 2017-ൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ ചേർന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദർ സിങും തമ്മിലുള്ള തർക്കം മൂർച്ഛിക്കാനിടയാക്കിയിരുന്നു