ലൂക്ക 13:1-5
ചുറ്റുപാടും കാണുന്ന അനുഭവങ്ങളെയും സംഭവങ്ങളെയും പ്രതി നാം മറ്റുള്ളവരെ വിധിക്കാറുണ്ട്. പ്രത്യേകിച്ച് അതിൽ ഉൾപ്പെടുകയും ഇരയാവുകയും ചെയ്യുന്നവരെ. എന്നാൽ ഈശോ നമ്മോട് ആവശ്യപ്പെടുന്നത് മറ്റുള്ളവരെ വിധിക്കുന്നതിനെക്കാളുപരി സ്വയം വിധിക്കാനും തെറ്റുകളെ ഓർത്ത് പശ്ചാത്തപിക്കാനും ആണ്. പീലാത്തോസ് വധിച്ചവരും ഗോപുരം ഇടിഞ്ഞുവീണ് മരിച്ചവരുമൊക്കെ തെറ്റുകാരാണ് എന്ന് സ്ഥാപിക്കാനും അതിന് ഈശോയിൽ നിന്ന് ആധികാരികമായ സ്ഥിതീകരണം ലഭിക്കാനും ആണ് ആളുകൾ ഈശോയെ ആ വിവരം ധരിപ്പിക്കുന്നത്. എന്നാൽ ഈശോ പറയുന്നത് അവർ തെറ്റുകാരനാണോ അല്ലയോ എന്ന് നമ്മൾ വിധിക്കുന്നതിനേക്കാളുപരി ഇത്തരം സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ ജീവിതത്തെയും അന്ത്യത്തെയും കുറിച്ച് ചിന്തിക്കുവാനും ഇവയൊക്കെ എപ്പോൾ വേണമെങ്കിലും ആർക്കും സംഭവിക്കാവുന്നവയാകയാലും മരണം എപ്പോഴും ഒരു അനിശ്ചിതത്വം ആകയാലും പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കാൻ ആണ്.
വിധിക്കാതെ പശ്ചാത്തപിക്കു ( ജൂലൈ 14ഞായർ )
