ഷംഷാബാദ് രൂപതയിലെ ജയ്പൂർ മിഷനിലെ ജോട്ടുവാടാ ST . തോമസ് സിറോ മലബാർ പള്ളിയിൽ ഇടവക മധ്യസ്ഥൻ മാർ തോമ്മാശ്ലീഹായുടെ തിരുനാൾ ആഘോഷം ജൂലൈ 5.6 ‘7 തിയതികളിൽ വളരെ ഭക്തിനിർഭരമായി ആഘോഷിച്ചു.

വെള്ളിയാഴ്ചാ ഇടവക വികാരി ഫാദർ വിൽസൺ പുന്നക്കാലായിൽ കൊടിയർത്തി തുടർന്ന് ജയ്പൂർ ഹോളി ഫാമിലി ഇടവക വികാരി ഫാദർ പോൾ പീടിയേക്കലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാനയും തുടർന്ന് പൂർവ്വിക സ്മരണ ആചരിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഫാദർ ജയിംസ് ആക്കാപറമ്പിൽ സീറോ മലബാർ സഭയുടെ ഹിന്ദി കുർബ്ബാന അർപ്പിച്ച് വചന സന്ദേശം നൽകി, തുടർന്ന് നടന്ന പ്രദീക്ഷണത്തിന് ഫാദർ ജോസഫ് പുളിക്കപറമ്പിൽ കാർമ്മികത്വം വഹിച്ചു.

തിരുനാൾ ദിനമായ ഞായറാഴ്ചാ ചങ്ങനാശേരി അതിരുപതാ വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ജോസഫ് പാടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ ആഘോഷമായ റാസാ കുർബ്ബാന അർപ്പിച്ചു. തുടർന്ന് സൺഡേ സ്ക്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടത്തി.ഫാദർ ജേക്കബ് കോയിപ്പള്ളി ,ഫാദർ സെബാസ്റ്റ്യൻ ശൗര്യമാക്കൽ, സിസ്റ്റർ ജയ്സമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.