ബംഗളൂരു:കോണ്ടഗ്രസ്സിന്റെ പ്രവർത്തനങ്ങൾ ഫലം കാണുന്നു. രാജിവെച്ചു കോൺഗ്രസ്സിൽ നിന്ന് പുറത്തു പോയ വിമത എം എൽ എ എം ടി ബി നാഗരാജ് തിരിച്ചു വന്നേക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും നാഗരാജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്. അന്തിമതീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും സിദ്ധരാമയ്യയെ കണ്ടതിനു ശേഷം തീരുമാനം അറിയിക്കാമെന്നും നാഗഗാജ് പറഞ്ഞു. മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും ഡി.കെ ശിവകുമാര്‍ അറിയിച്ചു.
ബംഗളൂരുവിലുള്ള മൂന്ന് വിമത എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെക്കൂട്ടാനാണ് ജെഡിഎസ്-കോൺഗ്രസ് ശ്രമം. രാമലിംഗറെഡ്ഡി, ആനന്ദ് സിംഗ്, റോഷന് ബെയ്ഗ് എന്നിവരാണ് ബംഗളൂരിലുള്ള വിമത എംഎൽഎമാർ. ഇവരുമായി മുഖ്യമന്ത്രി കുമാരസ്വാമി ചര്‍ച്ച നടത്തി.
വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ ആരോപിച്ചു. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതില്‍ അര്‍ത്ഥമില്ല. അനുനയശ്രമങ്ങളെന്ന പേരില്‍ കുമാരസ്വാമി വിമതരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു.