വാർത്തകൾ
🗞🏵 പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. പട്ടത്തെ സ്വവസതിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.
🗞🏵 *കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് മൗനം വെടിഞ്ഞ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി*. ബിജെപി പണം വാരിയെറിഞ്ഞ് സംസ്ഥാനസർക്കാരുകളെ താഴെ വീഴ്‍ത്തുകയാണെന്ന് രാഹുൽ പറഞ്ഞു. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടതാണ്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും രാഹുൽ പ്രതികരിച്ചു.
🗞🏵 *യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ സർക്കാർ ഇടപെടുന്നു*. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. എന്താണ് സംഘർഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
🗞🏵 *ബലക്ഷയത്തെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപ്പാലം പൂർണ്ണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരൻ*. പാലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം പുതുക്കി പണിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല. പക്ഷേ സ്പാനുകൾക്ക് തകരാറുണ്ടെന്നും ഇവ നീക്കം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *ഇന്ന് വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു*. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബി ഇറിയിച്ചു.
🗞🏵 *റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ*. സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.
🗞🏵 *യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവന് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ പറഞ്ഞു*.
🗞🏵 *ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കിയതായി ആരോപണം*. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24- കാരനായ യുവാവിന് മര്‍ദ്ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *വയനാട്ടിൽ വനം വകുപ്പിന്റെ ജീപ്പ് കാട്ടാന തകർത്തു*. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ആനയുടെ ആക്രമണം. ബഹളം കേട്ട് പരിഭ്രാന്തനായി റോഡിലൂടെ ഓടിയ ആനയെ പിന്നീട് കാട്ടിലേക്ക് ഓടിച്ചു.
🗞🏵 *ഈ വർഷം ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്*. 2025 ഓടെ ഈ കുതിപ്പിൽ ഇന്ത്യ ജപ്പാനെയും പിന്തള്ളും. അതിന് ശേഷം അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാവുക. ഇൻഫർമേഷൻ ഹാന്റ്‌ലിംഗ് സർവ്വീസസ് മാർകിറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
🗞🏵 *ഗോവയിൽ സഖ്യകക്ഷി മന്ത്രിമാരോട് രാജിവയ്ക്കാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു*. പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ, മന്ത്രി പദവികൾ ഇനി സഖ്യകക്ഷികൾക്ക് കിട്ടില്ല.
🗞🏵 *മലപ്പുറം അരീക്കോട് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതി വിളയിൽ സമദ് മഞ്ചേരി ജെസിഎം കോടതിയിൽ കീഴടങ്ങി*. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കഞ്ചാവ് കേസിലെ പ്രതിയായ ഇയാൾ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയെ കുത്തിയ ശേഷം വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
🗞🏵 *മൂവായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും 120 വരിക്കാരുമുളള ഏഴാം ക്ലാസുകാരിയുടെ വായനശാല കൗതുകമാകുന്നു*. കൊച്ചി മട്ടാഞ്ചേരി ടിഡി സ്കൂളിലെ വിദ്യാർഥിനിയായ യശോദ ഷേണായിയാണ് ‘യശോദാസ് ലൈബ്രറി’ എന്ന മനോഹരമായ ഈ വായനശാലയ്ക്ക് പിന്നിൽ. പുസ്തകം വായിക്കാനെത്തുന്നവർക്ക് വായനശാലയിൽ അംഗത്വവും സൗജന്യമാണ്.
🗞🏵 *പല തരം പ്രതിഷേധ സമരങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ റോഡിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്ന് പ്രതിഷേധിക്കുന്നത് അപൂർവ്വ സംഭവമാണ്*. പഞ്ചായത്തിലെ നിരവധി ആളുകൾ നിത്യേന സഞ്ചരിക്കുന്ന തൈക്കൂടം ഫെറി റോഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാതെ പോകുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെയാണ് പരിസരവാസിയായ ഷൈലജൻ കാട്ടിത്തറ പൊട്ടി തകർന്ന റോഡിലെ ചെളിവെള്ളത്തില്‍ കിടന്ന് പ്രതിഷേധിച്ചത്.
🗞🏵 *മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവന്‍ പദ്ധതികളിലും സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുന്നു*. കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സിഎജി മാനദണ്ഡങ്ങള്‍ പ്രകാരം സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. വയനാട്ടിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് അമ്പലവയല്‍ പഞ്ചായത്തിലെ ആയിരംകൊല്ലി വാര്‍ഡില്‍ നടന്നു.
🗞🏵 *തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി*. അന്‍പതിലധികം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍, ചെറുതും വലുതുമായ 30-ലധികം ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.
🗞🏵 *കൊല്ലംജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിന് പിന്നാലെ ചിക്കൻപോക്സ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്*. 21 വിദ്യാർഥികളില്‍ ചിക്കൻപോക്സ് രോഗബാധ കണ്ടെത്തി. ഇതിനെ തുടർന്ന് പത്തനാപുരം മോഡല്‍ യുപി സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി.
🗞🏵 *ഏറ്റവും കൂടുതല്‍ ഇറച്ചിക്കോഴി ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്‌നാടിനോട് തൊട്ട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായിട്ടും വയനാട്ടില്‍ കോഴിയിറച്ചിക്ക് പൊള്ളുംവിലയെന്ന് വ്യാപകമായ പരാതി*.
🗞🏵 *വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 36,000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു*. ആകെ 1.48 ലക്ഷം പ്രവാസികളെയാണ് ഇക്കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.
🗞🏵 *മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു*. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
🗞🏵 *യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ അഖിലിന്‍റെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഴുവന്‍ പ്രതികളും കേരള സര്‍വ്വകലാശാല യണിയന്‍ ഓഫീസായ സ്റ്റുഡന്‍റ് സെന്‍ററിലുണ്ടെന്ന് വെളിപ്പെടുത്തല്‍*. കുത്തേറ്റ അഖിലിന്‍റെ സുഹൃത്തും സഹപാഠിയുമായ ജിതിനാണ്.
🗞🏵 *ചൊവ്വാഴ്ച വരെ കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ, വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി*. എല്ലാ ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകി. വിമതർക്ക് ഉൾപ്പടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാൽ, വിശ്വാസവോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ എല്ലാ എംഎൽഎമാരും അയോഗ്യരാകും. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു.
🗞🏵 *ബലക്ഷയത്തെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപ്പാലം പൂർണ്ണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരൻ*. പാലത്തിന്‍റെ മൂന്നിലൊന്ന് ഭാഗം പുതുക്കി പണിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്‍റെ അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല. പക്ഷേ സ്പാനുകൾക്ക് തകരാറുണ്ടെന്നും ഇവ നീക്കം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *നീണ്ട 18 വർഷത്തെ രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു*. ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷഹനാസ് ബാബുവാണ് മുസ്ലിം ലീഗിൽ ചേർന്നത്.
🗞🏵 *രോഗിയുടെ അറ്റുപോയ വിരല്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ടതായി പരാതി*. ഇന്ത്യ-ന്യൂസീലാന്‍ഡ് സെമി ഫൈനല്‍ കാണുന്നതില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാരുടെ ശ്രദ്ധക്കുറവുകൊണ്ടാണ് വിരല്‍ കളഞ്ഞുപോയതെന്നാണ് രോഗിയുടെ ഭാര്യയുടെ ആരോപണം.
🗞🏵 *യാത്രക്കിടെ ബസിലെ ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ കല്ലട ബസുടമ സുരേഷിനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി ശാസിച്ചു*. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ബസിൽ വനിത കെയർ ഡേക്കറെ നിയമിക്കുക, ജീവനക്കാർക്ക് ബോധവത്ക്കരണം സംഘടിപ്പിക്കുക എന്നിവ നടത്തിയതിനുശേഷം കമ്മീഷന് മുന്നിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
🗞🏵 *കുട്ടികൾക്കും മുതിർന്നവർക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിൾ പഠിക്കുവാനും സഹായിക്കുന്ന ബൈബിൾ പസിൽസ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി*. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വൈദികനായ ഫാദർ ടോമി എടാട്ട് രചിച്ച ഈ പുസ്തകം മരിയൻ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആചാരണത്തോടനുബന്ധിച്ച് വാൽത്താംസ് റ്റോയിൽ വെച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് പുസ്തകം പ്രകാശനം ചെയ്തത്.
🗞🏵 *തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവർക്കിടയിൽ കൂടുന്നുവെന്ന പാർലമെന്ററി റിപ്പോർട്ട് ഭീതിജനകമെന്നു സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം)*. ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിലവിലുള്ള ന്യൂനപക്ഷ പദ്ധതികളിൽ ക്രൈസ്തവരെ കൂടുതലായി ഉൾപ്പെടുത്തുകയും സർക്കാർ-അർധസർക്കാർ തലങ്ങളിൽ ജോലി സംവരണം ഏർപ്പെടുത്തുകയും വേണമെന്നു സഭാ ആസ്ഥാനത്തു നടന്ന യോഗം ആവശ്യപ്പെട്ടു. ഇതിനു പുറമെ വിവിധ മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുമുണ്ട്.
🗞🏵 *ഇറാഖിലെ സ്വയംഭരണ കുർദിസ്ഥാൻ പ്രവിശ്യയിൽ പുതിയ സർക്കാർ സ്ഥാനമേറ്റെടുത്തപ്പോൾ മന്ത്രിസഭയിലെ ഏക ക്രൈസ്തവ മന്ത്രിയായ അനോ ജവഹർ അബ്ദുൽ മാസിഹ് നടത്തിയ സത്യപ്രതിജ്ഞ ശ്രദ്ധേയമായി.* ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണകാലഘട്ടത്തിൽ അവർ കത്തിച്ച ബൈബിളില്‍ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ നടത്തിയത്. അലയൻസ് ഓഫ് നാഷണൽ യൂണിറ്റി എന്ന പാർട്ടി അംഗമായ ജവഹർ അബ്ദുൽ, ഗതാഗത- വാർത്താവിനിമയ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റെടുത്തിരിക്കുന്നത്.
🗞🏵 *ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുവാന്‍ ജാർഖണ്ഡ് ബിജെപി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ അജണ്ട ക്രൈസ്തവര്‍ക്ക് നേരെയുള്ള പകപോക്കലായി മാറുന്നു* . സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന ഭീഷണിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാന മുഖ്യമന്ത്രി രഘുബീര്‍ ദാസ് സഭാ സ്വത്തുക്കള്‍ നിയമപരമാണോ അല്ലയോ എന്ന്‍ അന്വേഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
🗞🏵 *ഗ്രീൻ കാർഡിന് പരിധി ഒഴിവാക്കുന്ന ബില്ല് പ്രതിനിധി സഭയിൽ പാസ്സാക്കി.*
അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്‍റ് റസിഡൻസി കാർഡ്)
🗞🏵 *മുഖപത്രമായ മാധ്യമത്തില്‍ കോടികളുടെ അഴിമതി നടന്നതായ അന്വേഷണ റിപ്പോര്‍ട്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉന്നതാധികാര സമിതി (ശൂറ കൗണ്‍സില്‍) തള്ളി.*
🗞🏵 *ജൂലൈ 12 മുതല്‍ 16 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.*
🗞🏵 *ഇന്റര്‍നെറ്റ് വഴി പണമയക്കുന്നതിനുള്ള ആര്‍ടിജിഎസ് ( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം) എന്നി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.* ജൂലയ് ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വന്നതായും ഐഎംപിഎസ് (ഇമീഡിയേറ്റ് പേമന്റ് സര്‍വീസ്) പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് ഓഗസ്റ്റ് ഒന്നുമുതല്‍ അവസാനിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചു
💫💫💫💫💫💫💫💫💫💫
ഇന്നത്തെ വചനം
അവന്‍ ഭണ്‍ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണ യത്തുട്ടുകള്‍ ഇടുന്നതു ശ്രദ്‌ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേ പിച്ചു.
അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞരണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു.
അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്‍െറ ദാരിദ്യ്രത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്‍െറ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
മര്‍ക്കോസ് 12 : 41-44
💫💫💫💫💫💫💫💫💫💫
വചന വിചിന്തനം
കർത്താവിന് നമുക്ക് എന്താണ് കൊടുക്കാൻ കഴിയുന്നത്. നമ്മുടെ ഹൃദയങ്ങളെക്കാൾ സ്വീകാര്യമായ കാഴ്ചവസ്തു മറ്റെന്തെങ്കിലും ഉണ്ടോ. നമ്മൾ നൽകുന്ന നേർച്ചകളും കാഴ്ചകളും ഒക്കെ നമ്മുടെ ഹൃദയ സമർപ്പണത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. കർത്താവിനോടുള്ള നന്ദിയുടെയും സ്നേഹത്തിൻറെയും പ്രകാശനങ്ങളാണ്. എത്രയധികം ആയി നമ്മൾ കർത്താവിനെ സ്നേഹിക്കുന്നുവോ അത്രയധികമായി നമ്മൾ അവിടുത്തേക്ക് നൽകുവാൻ തയ്യാറാകും. സുവിശേഷത്തിലെ വിധവ പൂർണമായും കർത്താവിനെ സ്നേഹിച്ചു അതുകൊണ്ട് അവൾ പൂർണമായും കർത്താവിനു സമർപ്പിച്ചു. കർത്താവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധിക്യത്തെയും സമർപ്പണത്തിന്റെ ആഴത്തെയും കുറിച്ച് നമുക്ക് ആത്മശോധന ചെയ്യാം.
💫💫💫💫💫💫💫💫💫💫
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*