>ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ബ​സാ​യ് ദാ​രാ​പു​രി​ലെ ഇ​എ​സ്ഐ മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ആ​റു രോ​ഗി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.

മൂ​ന്നാം നി​ല​യി​ലു​ള്ള ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ന്‍റെ സീ​ലിം​ഗി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. പു​ക പൊ​ങ്ങി​യ​തോ​ടെ രോ​ഗി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റുകയായിരുന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.