വാർത്തകൾ
🗞🏵 *10 എംഎൽഎമാർ ചട്ടപ്രകാരം എല്ലാ രേഖകളുമായി രാജി സമർപ്പിച്ചിട്ടും അത് അംഗീകരിക്കാതിരുന്ന സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ തീരുമാനം തെറ്റെന്ന് ബി എസ് യെദ്യൂരപ്പ*. സ്പീക്കറും ചട്ടപ്രകാരമാണ് രാജിയെന്ന് അംഗീകരിച്ചതാണ്. ഇനി സ്പീക്കർ എന്തു നടപടിയെടുക്കുമെന്ന് എനിക്കറിയില്ല. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കും. അതിന് ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കാമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
🗞🏵 *മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗിന്‍റെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി*. അനാവശ്യമായ സിബിഐ റെയ്ഡുകള്‍ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. സമ്മര്‍ദം ചെലുത്തി ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
🗞🏵 *കോൺഗ്രസിൽ നിന്ന് രാജി വച്ച് ഒരു ദിവസത്തിനകം, ബിജെപി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച് ഗോവയിലെ എംഎൽഎമാർ*. ഇവരെ ഉൾപ്പെടുത്തി ദിവസങ്ങൾക്കകം ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരവെയാണ്, നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസിലെ മൂന്നിൽ രണ്ട് എംഎൽഎമാരും (15-ൽ പത്ത് പേരും) പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേരുകയാണെന്ന് സ്പീക്കർക്ക് കത്ത് നൽകിയത്.
🗞🏵 *വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ കൊലപ്പെടുത്തിയ കേസ്ൽ മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ഏഴ് പേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് സിബിഐ പ്രത്യേക കോടതി*. കേസിൽ ഉൾപ്പെട്ട ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗിർ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിനാണ് മുൻ ബിജെപി എംപിയായ ദിനു സോളങ്കിയുടെ സംഘം വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ 2010 ജൂലൈ 20-ന് വെടിവച്ച് കൊന്നത്.
🗞🏵 *മന്ത്രി കെ ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് സമർപ്പിച്ച ഹർജി പിൻവലിക്കാൻ കോടതി അനുവാദം നൽകി*. കേസ് പരിഗണിക്കുന്നതിനിടെ ഫിറോസിന്‍റെ ഹർജി രാഷ്ട്രീയ പ്രേരിതം ആണെന്നും അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന ആരോപണത്തിൽ ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
🗞🏵 *ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർഗോഡ് നിന്നും തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം*. ബുധനാഴ്ച രാത്രി 9 മണിക്കാണ് കാസർകോട് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് ഹൃദയ തകരാറുള്ള ഉദുമ സ്വദേശി നാസർ മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ആംബുലൻസ് തിരിച്ചത്.
🗞🏵 *വയനാട്ടിലെ പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുൽഗാന്ധി എംപി*. കുടുംബത്തോടൊപ്പമുണ്ടെന്നും കർഷകരുടെ ദുരിതം താൻ പാർലമെന്‍റിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. അടുത്ത തവണ വയനാട്ടിൽ വരുമ്പോൾ ആത്മഹത്യ ചെയ്ത എങ്കിട്ടന്‍റെ വീട് സന്ദർശിക്കുമെന്നും രാഹുൽഗാന്ധി അറിയിച്ചു.
🗞🏵 *കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി*. കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
🗞🏵 *വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍*. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.
🗞🏵 *പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളെ ക്ഷേത്രം ഏറ്റെടുക്കുന്നതിന് വഴിയൊരുങ്ങുന്നു*. ട്രസ്റ്റ് ഔദ്യോഗികമായി ക്ഷേത്രം അധികൃതരോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് നിലവിൽ ഏറ്റെടുക്കലിന് തടസം.
🗞🏵 *മുത്തങ്ങയിൽ ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു*. ഇന്ന് വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചെരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു.
🗞🏵 *കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി*. ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിലാണ് ഫോൺ പിടികൂടിയത്. ഇതോടെ കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.
🗞🏵 *മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ മന്ത്രി ജി സുധാകരന്‍റെ നിര്‍ദ്ദേശപ്രകാരം സസ്പെന്‍റ് ചെയ്തു*. മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 27-02-2003 ല്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായെത്തിയ മധുസൂദനന്‍ എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം നടത്തിച്ചത്.
🗞🏵 *പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി പഠനത്തിനായി അനുവദിച്ച സ്കോളര്‍ഷിപ്പിന് ചുവപ്പുനാടയുമായി ഉദ്യോഗസ്ഥര്‍*. കാസര്‍കോഡ് കൊളിച്ചാല്‍ സ്വദേശി ബിനീഷ് ബാലനാണ് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റിയിലുള്ള- പിഎച്ച്ഡി പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കില്ലെന്ന് അറിയിപ്പ് ലഭിക്കുന്നത്
🗞🏵 *യുഡിഎഫ് ഭരിക്കുന്ന നഗരസഭാ ഭരണസമിതി ഗാന്ധിജിയെ അവഹേളിച്ചെന്ന് ആരോപിച്ച്, ഇടതുയുവജന സംഘടനയുടെ പ്രക്ഷോഭം*. ആക്രമണം. ആരോപണ പ്രത്യാരോപണങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ നഗരസഭയിലാണ് അഹിംസയുടെ വക്താവായ ഗാന്ധിജിയുടെ പേരില്‍ രാഷ്ട്രീയപ്പോരും അക്രമസംഭവങ്ങളും നടന്നത്.
🗞🏵 *കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെയാണ് ഗോവയിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുന്നത്*. ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇന്ന് വെറും അഞ്ച് അംഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
🗞🏵 *ആലപ്പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്ർ ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്‌റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്*. കായംകുളം നഗരസഭാ നാലാം വാര്‍ഡില്‍ കുന്നയ്യത്ത് നൂറാട്ട് റോഡരുകില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍. ഫയര്‍ സ്റ്റേഷന് സമീപത്തെ പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് ചാക്കിനുള്ളില്‍ വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്.
🗞🏵 *പ്രളയത്തിൽ ഇടിഞ്ഞ് താഴ്ന്ന താമരശേരി ചുരം റോഡിലെ മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി*. റോഡ് ഇടിഞ്ഞ് താഴ്ന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍, മൂന്ന്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിക്കല്‍, തകര്‍ന്ന പാര്‍ശ്വഭിത്തികളുടെ നവീകരണം എന്നിവയാണ് നടക്കുന്നത്. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരം റോഡിലെ യാത്രാ ദുരിതത്തിന് അറുതിയാവും. ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പ്രവൃത്തികളാണ് ചുരം റോഡില്‍ നടപ്പാക്കിയത്.
🗞🏵 *വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ കൊലപ്പെടുത്തിയ കേസ്ൽ മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ഏഴ് പേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് സിബിഐ പ്രത്യേക കോടതി*. കേസിൽ ഉൾപ്പെട്ട ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗിർ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിനാണ് മുൻ ബിജെപി എംപിയായ ദിനു സോളങ്കിയുടെ സംഘം വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ 2010 ജൂലൈ 20-ന് വെടിവച്ച് കൊന്നത്.
🗞🏵 *ഗ്രീൻ കാർഡ് നൽകുന്നതിന് വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കൻ പ്രതിനിധി സഭ പാസ്സാക്കി*. അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണൽസിന് നൽകുന്ന അനുമതിയാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്‍റ് റസിഡൻസി കാർഡ്). ഇന്ത്യക്കാർക്ക് ഇത് ഏഴ് ശതമാനമായിരുന്നു. ഒപ്പം, കുടുംബമായി അമേരിക്കയിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്നത് 15 ശതമാനമാക്കി ഉയർത്താനും ബില്ലിൽ ശുപാർശയുണ്ട്.
🗞🏵 *വിനോദ സഞ്ചാരികള്‍ക്ക് മദ്യപിക്കാന്‍ 30 ദിവസത്തെ സൗജന്യ ലൈസന്‍സിന് അനുമതി നല്‍കി ദുബായ് ഭരണകൂടം*. 21 വയസ്സ് പിന്നിട്ട അമുസ്ലിംകളായ വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് മദ്യപിക്കാനുള്ള അനുമതി. മദ്യ റീട്ടെയില്‍ കമ്പനിയായ മാരിടൈം ആന്‍ഡ് മര്‍ക്കന്‍റൈല്‍(എംഎംഐ) വെബ്സൈറ്റില്‍ മദ്യപിക്കാനായുള്ള അനുമതിക്ക് എങ്ങനെ അപേക്ഷിക്കാമെന്നുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ലഭിച്ചാല്‍ എംഎംഐ സ്റ്റോറുകളില്‍നിന്ന് മദ്യം വാങ്ങാം.
🗞🏵 *ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി*. ഇപി ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയാണ് ചര്‍ച്ച നടത്തിയത്. യുഹാന്നോൻ മാർ മിലിത്തിയോസ്, ഡോ ഗീവർഗീസ് മാർ കൂറിലോസ് , ഡോ കുര്യാക്കോസ് മാർ തെയോഫിലോസ് തുടങ്ങിയവർ പങ്കെടുത്തു.
🗞🏵 *സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് വിമർശനം*. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിയുമുള്ള ശിവരാമന്‍റെ പരസ്യ പരാമർശങ്ങൾ അനുചിതമായെന്ന് എക്സിക്യൂട്ടിവ് വിമർശിച്ചു. സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ നടത്തിയ ജാഥയിലായിരുന്നു ശിവരാമൻ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചത്.
🗞🏵 *കാലവര്‍ഷം ചതിക്കില്ലെന്ന പ്രവചനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി*. എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് ഇതുവരെ മഴ കുറയാന്‍ കാരണം. ആഗസ്റ്റ് ആദ്യവാരത്തോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
🗞🏵 *ഇനിമുതല്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെ. ആറ് മുതല്‍ എട്ടുവരെ അപ്പര്‍ പ്രൈമറിയായിരിക്കും.* കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് സമാനമായി കേരളത്തിലെ സ്‌കൂള്‍ ഘടനയിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് പുതിയ വിധി പുറത്തു വന്നിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വിദ്യഭ്യാസ ഘടന അനുസരിച്ച് എല്‍.പി സ്‌കൂളുകള്‍ ഒന്ന് മുതല്‍ നാല് വരെയും യു.പി സ്‌കൂളുകള്‍ അഞ്ച് മുതല്‍ എട്ട് വരെയുമാണ്.
🗞🏵 *ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കില്ലെന്ന് ഗതാഗത വകുപ്പ്.* ഉത്തരവ് ഉടന്‍ നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന കാരണമാകുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കമെന്നാണ് സൂചന
🗞🏵 *ഉത്തര്‍പ്രദേശിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു.* സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജ്‌നോര്‍ ജില്ലയിലെ മദ്രസയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
🗞🏵
*ലോക ജനസംഖ്യാ ദിനത്തിൽ പുതിയ ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.* രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. ഈ നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ജനസഖ്യ ക്രമാതീതമായി ഉയരുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
🗞🏵 *ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ.* വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പലയിടത്തും റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ബ്രഹ്മപുത്രാ നദികരകവിഞ്ഞൊഴുകുകയാണ്. അസമില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്.
🗞🏵 *കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും തുടര്‍ച്ചയായ മാനഭംഗങ്ങളും വഴി കുപ്രസിദ്ധിയാര്‍ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ബ്യുണവെഞ്ചുറ നഗരത്തില്‍ ഭൂതോച്ചാടനം നടത്തുവാന്‍ സഭാനേതൃത്വം ഒരുങ്ങുന്നു* . ഹെലികോപ്റ്ററിലൂടെ നഗരം ചുറ്റി ഭൂതോച്ചാടനം നടത്തുമെന്ന് ബ്യുണവെഞ്ചുറ രൂപതയുടെ മെത്രാന്‍ മോണ്‍. റുബന്‍ ഡാരിയോ ജാരമില്ലോ മൊണ്ടോയയാണ് വ്യക്തമാക്കിയിരിക്കുന്നത്.
🗞🏵 *തെക്കൻ സുഡാനിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇറ്റാലിയൻ മെത്രാൻ സമിതി പത്തു ലക്ഷം യൂറോ അനുവദിച്ചു.* ചൊവ്വാഴ്ച നടന്ന മെത്രാൻ സമിതി സമ്മേളനത്തിലാണ് തുക വകയിരുത്തിയത്. സുഡാനിലെ അടിയന്തിര പ്രവര്‍ത്തനങ്ങൾക്കും സാധാരണക്കാര്‍ക്കുള്ള വരുമാന മാർഗങ്ങൾക്കും പുനർനിർമാണത്തിനുമായി തുടർച്ചയായി നാലാം വർഷമാണ് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സഹായം.
🗞🏵 *ആണവ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍l വെഞ്ചരിക്കുന്ന സമ്പ്രദായം നിറുത്തുന്ന കാര്യം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരിഗണനയില്‍* . കഴിഞ്ഞ മാസം സഭാനിയമങ്ങളെക്കുറിച്ചുള്ള കമ്മിറ്റി മോസ്കോയില്‍ യോഗം ചേര്‍ന്ന് മിസൈലുകളും, യുദ്ധവിമാനങ്ങളും വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കുവാന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്.
🎁🎁🎁🎁🎁🎁🎁🎁🎁🎁
*ഇന്നത്തെ വചനം*
മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട് സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.
ആളുകള്‍ ഉറക്കമായപ്പോള്‍ അവന്‍െറ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.
ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.
വേലക്കാര്‍ ചെന്ന് വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?
അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്‌തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?
അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ് എന്‍െറ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.
മത്തായി 13 : 24-30
🎁🎁🎁🎁🎁🎁🎁🎁🎁🎁
*വചന വിചിന്തനം*
കളകൾ അഥവാ തിന്മകൾ ഉണ്ടാകുന്നത് എങ്ങനെയാണ്. കർത്താവ് വളരെ വ്യക്തമായി പറയുന്നു ആളുകൾ ഉറക്കമായപ്പോൾ ശത്രു വന്നു കള വിതച്ചിട്ട് കടന്നുപോയി. ആളുകൾ ഉറങ്ങിയത് കൊണ്ടാണ് ശത്രുവിന് കള വിതയ്ക്കാൻ അവസരം ലഭിച്ചത്. അതായത് ഉത്തരവാദിത്തപ്പെട്ടവരുടെ ജാഗ്രത കുറവാണ് പല തിന്മകളും സംഭവിക്കുന്നതിന് കാരണം. മാതാപിതാക്കളുടെ ജാഗ്രത കുറവും ശ്രദ്ധയില്ലായ്മയും കുട്ടികൾ വഴിതെറ്റുന്നത് കാരണമാകാം. അജപാലകരുടെ ജാഗ്രത ഇല്ലായ്മ വിശ്വാസ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമായി തീരും. പല തിന്മകളും സംഭവിച്ചു കഴിഞ്ഞിട്ട് നമ്മൾ അതിൽ വിലപിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. അതുകൊണ്ട് തിന്മകൾക്ക് ഇടം കൊടുക്കാതിരിക്കാൻ നിരന്തരമായ ജാഗ്രത നമ്മൾ പുലർത്തേണ്ടതുണ്ട്. ഇക്കാര്യമാണ് കർത്താവ് വചനത്തിൽ നമ്മെ ഗൗരവമായി ഓർമ്മിപ്പിക്കുന്നത്.
🎁🎁🎁🎁🎁🎁🎁🎁🎁🎁
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*