റോമിലെ സഭയുടെ ചരിത്രസാക്ഷ്യമായി അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിന്‍റെ തിരുശേഷിപ്പുകള്‍ പാപ്പാ ഫ്രാന്‍സിസ് കിഴക്കന്‍ സഭയ്ക്കു കൈമാറി.
പത്രോസ് ശ്ലീഹായുടെ തിരുശേഷിപ്പുകള്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള ഗവേഷണ വിധേയമായ ഭൂഗര്‍ഭത്തിലെ സ്മൃതിമണ്ഡപത്തില്‍നിന്നും ശേഖരിച്ച ശ്ലീഹായുടെ അസ്ഥികളുടെ അംശങ്ങളാണ് ഒരു ചെമ്പുപേടകത്തില്‍ കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന് പാപ്പാ ഫ്രാന്‍സിസ് കൊടുത്തുവിട്ടതെന്ന്, സ്മൃതമണ്ഡപങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന പിയെത്രോ സാന്‍റര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.