ബൈക്ക് അപകടത്തെ തുടര്‍ന്ന് 10 വര്‍ഷത്തില്‍ അധികം കോമയില്‍ കഴിഞ്ഞിരുന്ന വിന്‍സെന്‍റ് ലാമ്പേട്ടിന്‍റെ മരണവാര്‍ത്ത അറിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“പിതാവായ ദൈവം ഫ്രഞ്ചുകാരന്‍ വിന്‍സെന്‍റ് ലാമ്പേര്‍ട്ടിനെ അവിടുത്തെ കരുണാര്‍ദ്രമായ കരങ്ങളില്‍ സ്വീകരിക്കട്ടെ! ജീവിതം യോഗ്യമല്ലെന്നും ഉപയോഗശൂന്യമെന്നും നാം വിലയിരുത്തുന്ന ജീവതങ്ങള്‍ ഉന്മൂലനംചെയ്യുന്നൊരു സംസ്കാരം വളര്‍ത്താതിരിക്കാം. കാരണം ജീവന്‍ ഏത് അവസ്ഥയിലും എപ്പോഴും അമൂല്യമാണ്.”

മാതാപിതാക്കളും പൊതുസമൂഹവും നിസംഗരായി നോക്കിനില്ക്കെ വൈദ്യശാസ്ത്രവും ന്യായപീഠവുമാണ് അബോധാവസ്ഥയിലും സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലാതെയും നിശ്ചേതനായി കിടന്നിരുന്ന വിന്‍സെന്‍റ് ലാമ്പേര്‍ട്ടിന്‍റെ മരണത്തിനു വിധിയെഴുതിയത്. രോഗിയുടെ ജീവരക്ഷോപാധികളെല്ലാം ജൂലൈ 2-ന് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 11- Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.40-ന് ലോകത്തിന് സഹാനുഭാവത്തിന്‍റെ വാര്‍ത്തയും പാഠവുമായ വിന്‍സെന്‍റ് ലാമ്പേര്‍ട്ട് പരലോകം പൂകിയത്.