ജൂലായ് 14-ന് ഇംഗ്ലണ്ട്-ന്യൂസീലൻഡ് ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ അനായാസം കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒരു ഘട്ടത്തിൽ പോലും ആതിഥേയർ പതറിയില്ല. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം.
224 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 107 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ കളിച്ച ന്യൂസീലൻഡ് ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു