കളകൾ അഥവാ തിന്മകൾ ഉണ്ടാകുന്നത് എങ്ങനെയാണ്. കർത്താവ് വളരെ വ്യക്തമായി പറയുന്നു ആളുകൾ ഉറക്കമായപ്പോൾ ശത്രു വന്നു കള വിതച്ചിട്ട് കടന്നുപോയി. ആളുകൾ ഉറങ്ങിയത് കൊണ്ടാണ് ശത്രുവിന് കള വിതയ്ക്കാൻ അവസരം ലഭിച്ചത്. അതായത് ഉത്തരവാദിത്തപ്പെട്ടവരുടെ ജാഗ്രത കുറവാണ് പല തിന്മകളും സംഭവിക്കുന്നതിന് കാരണം. മാതാപിതാക്കളുടെ ജാഗ്രത കുറവും ശ്രദ്ധയില്ലായ്മയും കുട്ടികൾ വഴിതെറ്റുന്നത് കാരണമാകാം. അജപാലകരുടെ ജാഗ്രത ഇല്ലായ്മ വിശ്വാസ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമായി തീരും. പല തിന്മകളും സംഭവിച്ചു കഴിഞ്ഞിട്ട് നമ്മൾ അതിൽ വിലപിക്കുന്നതിൽ എന്തർത്ഥമാണുള്ളത്. അതുകൊണ്ട് തിന്മകൾക്ക് ഇടം കൊടുക്കാതിരിക്കാൻ നിരന്തരമായ ജാഗ്രത നമ്മൾ പുലർത്തേണ്ടതുണ്ട്. ഇക്കാര്യമാണ് കർത്താവ് വചനത്തിൽ നമ്മെ ഗൗരവമായി ഓർമ്മിപ്പിക്കുന്നത്.