അതിഗുരുതരമായി തുടരുന്ന ഓർത്തഡോക്സ് – യാക്കോബായ തർക്കം പരിഹരിക്കാൻ രണ്ടു വിഭാഗങ്ങളുമായി മന്ത്രി ശ്രീ ഇ പി ജയരാജൻ ചർച്ച നടത്തി. കായംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം ഒരാഴ്‌ച്ചക്കു ശേഷവും സംസ്കരിക്കാൻ സാധിക്കാത്ത വിധത്താൽ പള്ളിത്തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചർച്ച വിളിച്ചു കൂട്ടിയത്.
ഈ യോഗത്തിൽ യാക്കോബായ സഭയുടെ ഒപ്പം പങ്കെടുക്കില്ലന്ന് ഓർത്തഡോക്സ് വിഭാഗം പ്രതിനിധികൾ വ്യക്തമാക്കിയതോടെ രണ്ടു വിഭാഗങ്ങളുമായി പ്രത്യേകം പ്രത്യേകം ചർച്ചയാണ് ഉണ്ടായത്.