ന്യൂഡൽഹി: ഡൽഹിയിൽ കാറിൽ സഞ്ചിരിക്കുകയായിരുന്ന യുവതിയെ വെടിവച്ചുകൊല്ലാൻ ശ്രമം. ധ്വാർകയിലെ റാഡിസൺ ഹോട്ടലിനു സമീപം വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കിരൺ ബാല (30) എന്ന യുവതിക്കാണ് വെടിയേറ്റത്.
കാറിൽ സഞ്ചരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം ഇവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു വെടിയുണ്ട കഴുത്തിലാണ് തുളച്ചുകയറിയത്. ഇതോടെ ഇവർ അബോധാവസ്ഥയിലാകുകയും കാർ ഫുട്പാത്തിൽ ഇടിച്ചുകയറുകയും ചെയ്തു. യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.