ജി. പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ “സത്യം പറഞ്ഞാ വിശ്വസിക്കുവോ’ റിലീസിനൊരുങ്ങുന്നു. ജൂലൈ 12 ന് ചിത്രം തീയറ്ററുകളിലെത്തും. ബിജു മേനോൻ നായകനാകുന്ന സിനിമയിൽ സംവൃത സുനിലാണ് നായിക. നീണ്ട ഇടവേളയ്ക്കു ശേഷം സംവൃത സുനിൽ അഭിനയ രംഗത്തേക്ക് വീണ്ടും മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അലൻസിയർ, സുധി കോപ്പ, സൈജു കുറുപ്പ്, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാർ, ദിനേഷ് പ്രഭാകർ, ശ്രീലക്ഷ്മി, ശ്രുതി ജയൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ ടിവി എന്റർടെയ്നർ, ഉർവശി തീയറ്റേഴ്സ് എന്നീ ബാനറുകളിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
“സത്യം പറഞ്ഞാ വിശ്വസിക്കുവോ’ റിലീസിനൊരുങ്ങുന്നു
