ന്യൂഡൽഹി: കോൺഗ്രസ് എം എൽ എ മാരുടെ കൂട്ട രാജി. വിമത എം എൽ എ മാർ രാജി കാര്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറിന് മുൻപ് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അന്ന് വൈകുന്നേരം ആറിന് മുൻപ് തന്നെ എം എൽ എ മാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യാൻ കോടതി നിർദ്ദേശിച്ചു.
വിമത കോണ്ഗ്രസ് എംഎൽഎമാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ ഉണ്ടായത്. തുടർന്ന് കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി എംഎൽഎമാർക്കു വേണ്ടി കോടതിയിൽ ഹാജരായി. രാജിവച്ച എംഎ ൽഎമാരിൽ പത്ത് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്പീക്കർ കെ.ആർ. രമേശ് കുമാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും തങ്ങളുടെ രാജി സ്വീകരിക്കാതെ ന്യൂനപക്ഷമായ സർക്കാരിന്റെ ആയുസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമത എംഎൽഎമാരുടെ ആരോപണം. തങ്ങൾ രാജിക്കാര്യം അറിയിക്കാനായി എത്തിയപ്പോൾ ജൂലൈ ഒൻ പതിനു സ്പീക്കർ ഓഫീസിൽ ഉണ്ടായിരുന്നില്ല.
എന്നാൽ, 12ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത് എട്ട് എംഎൽഎമാർ രാജി നൽകിയത് മാനദണ്ഡങ്ങൾ അ നുസരിച്ചല്ലെന്നും. ഇക്കാര്യത്തിൽ സ്പീക്കർ നിയമപരമായല്ല പ്രവർത്തിച്ചതെന്നും എംഎൽഎമാർ ആരോപിക്കുന്നു.