പ്പാന്റെ പരമോന്നത ബഹുമതി നേടി ഫ്രാന്‍സിസ്‌കന്‍ സഭാഗം ഫാ. ജൂഡ് മക്കെന്ന. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ അരനൂറ്റാണ്ട് ജൂഡോ പ്രചരിപ്പിക്കുവാന്‍ ചിലവഴിച്ചതിനാണ് ബഹുമതി ജപ്പാന്റെ പരമോന്നത ബഹുമതികളിലൊന്നായ ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍’ ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഡബ്ലിനില്‍ വെച്ച് അയര്‍ലന്‍ഡിലെ ജപ്പാനീസ് അംബാസിഡര്‍ മാരി മിയോഷിയാണ് റാ. ജൂഡിനെ പുരസ്‌കാരം സമ്മാനിച്ചത്. വടക്കന്‍ അയര്‍ലണ്ടിലെ ബാല്ലിമോണി സ്വദേശിയാണ് എണ്‍പത്തിനാലു വയസ്സുള്ള ഫാ. ജൂഡ് മക്കെന്ന.

1875-ലാണ് ജപ്പാന്റെ പ്രഥമ ദേശീയ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍ നിലവില്‍ വന്നത്. ജാപ്പനീസ് സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന ബഹുമതിയാണ് ‘ഓര്‍ഡര്‍ ഓഫ് ദി റൈസിംഗ് സണ്‍-ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ റെയ്‌സ്. ജൂഡോയിലൂടെ ജപ്പാനും സാംബിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, സൗഹൃദവും വളര്‍ത്തുന്നതില്‍ വഹിച്ച പങ്കാണ് ഫാ. മക്കെന്നയെ ഈ പരമോന്നത ബഹുമതിക്കു അര്‍ഹനാക്കിയത്. തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയായിരിന്നു സാംബിയയിലും, ആഫ്രിക്കയിലും ജൂഡോ പ്രചരിപ്പിക്കുവാന്‍ അദ്ദേഹം പരിശ്രമം നടത്തിയത്.