സഹോദരന്റെ കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയം യുവാവിനെ നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. എറണാകുളം നെട്ടൂരില്‍ ആണ് സംഭവം നടന്നത്. കുമ്പളം മന്നാനാട് വീട്ടില്‍ എംഎസ് വിദ്യന്റെ മകന്‍ അര്‍ജുനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അര്‍ജുന്റെ നാലു സുഹൃത്തുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം 2 നാണ് അര്‍ജുനെ കാണാതായതെന്നു കാണിച്ചു മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയത് എന്നാല്‍ കേസ് സ്വന്തമായി അന്വേഷിച്ചോ എന്നായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ മറുപടി.
നെട്ടൂരില്‍ കായലോരത്ത് കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകടമരണം അര്‍ജുന്‍ മനപൂര്‍വം ചെയ്താതാണെന്നുള്ള പ്രതിയുടെ തെറ്റിധാരണയാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്ന് പൊലീസ് പറഞ്ഞു.