കത്തോലിക്കാ വൈദികർ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന വിവാദ ബിൽ കാലിഫോർണിയ പിൻവലിച്ചു. ബിൽ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റർ ജെറി ഹിൽ തന്നെയാണ് ബിൽ സെനറ്റിൽ ചർച്ചയ്ക്ക് വരുന്നതിന് ഒരു ദിവസംമുമ്പ് പിൻവലിച്ചത്.
ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിന് എതിരെ പബ്ലിക്ക് സേയ്ഫ്റ്റി കമ്മിറ്റി റിപ്പോർട്ടിലെ തന്നെ പലരും രംഗത്തെത്തിയതും ബില്ലിനെ എതിർത്ത് ഒരു ലക്ഷത്തിൽപ്പരം കത്തോലിക്കർ കത്തുകൾ അയച്ചതുമാണ് ബിൽ പിൻവലിക്കാൻ അവരെ നിർബന്ധിതരാക്കിയത്.