വചനത്തിന്റെ ശക്തിയെ കുറിച്ചാണ് ഈശോ നമ്മോട് പറയുന്നത്. ഞാൻ നിങ്ങളോട് പറഞ്ഞ വചനം ആത്മാവും ജീവനുമാണ്. വചനം വെറും അക്ഷരങ്ങളും വാക്യങ്ങളും അല്ല. അതിൽ ആത്മാവും ജീവനും അടങ്ങിയിരിക്കുന്നു. കാരണം അത് ദൈവത്തിൽ നിന്ന് പുറപ്പെടുന്നു. അത് ശ്രവിക്കുന്നവർക്ക് അർത്ഥങ്ങളും ആശയങ്ങളും മാത്രമല്ല ലഭിക്കുന്നത്. പരിശുദ്ധാത്മാവിനെ ധാരാളമായി ലഭിക്കുന്നു. ആ ആത്മാവിന്റെ പ്രചോദനത്താൽ വചനാനുസൃതമായി ജീവിക്കുമ്പോൾ നിത്യജീവൻ ലഭിക്കുന്നു. അതിനാൽ നമ്മുടെ കയ്യിലിരിക്കുന്ന നാം വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന വചനത്തിന്റെ വലിയ ശക്തിയെക്കുറിച്ച് നമുക്ക് ബോധ്യം ഉള്ളവരാകാം ആ വചനത്തിൽനിന്ന് ആത്മാവും ജീവനും സ്വീകരിക്കാം.
വചനം : ആത്മാവും ജീവനും
