കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രമായ കുട്ടനാടൻ പ്രദേശത്ത് വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് പെന്തക്കോസ്തുകാർ വ്യാപകമായി മത പ്രചരണം നടത്തുന്നു. പഞ്ചായത്തുകളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തത് ഓരോ പ്രദേശത്തെയും കത്തോലിക്കരുടെ പേര് വിവരങ്ങൾ ശേഖരിച്ചശേഷം ലിസ്റ്റുമായി കത്തോലിക്കരുടെ ഭവനങ്ങൾ കയറിയിറങ്ങുകയാണ് ഇവർ. പഞ്ചായത്തിൽ നിന്ന് എന്തോ ഔദ്യോഗിക കാര്യത്തിന് വന്നതാണ് എന്ന് കരുതി ആണ് പലരും ഇവരെ വീടുകളിൽ സ്വീകരിക്കുന്നത് . എന്നാൽ വീടുകളിൽ എത്തിയശേഷം തങ്ങളുടെ കലണ്ടറും പുസ്തകങ്ങളും വിതരണം ചെയ്യുകയും തങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ടിവി ചാനലുകളിൽ തങ്ങളുടെ പ്രോഗ്രാം കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഒപ്പം പവർ വിഷൻ ചാനൽ പ്രചരിപ്പികുകയും കത്തോലിക്കാസഭ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. പ്രൊഫസർ M Y യോഹന്നാൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് ആണ് സർക്കാരിൻറെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പ്രവർത്തനങ്ങൾ നടത്തുന്നത് .ഇപ്രകാരം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല. കുടുംബങ്ങളിലെ സ്ത്രീകളുടെയും യുവതികളുടെയും പെൺകുട്ടികളുടെയും ഒക്കെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തുകളിൽ നിന്ന് ആർക്കും ശേഖരിക്കാൻ സാധിക്കും എന്നത് തികച്ചും ആശങ്ക ഉയർത്തുന്ന കാര്യമാണ്. ഇത് സാമൂഹിക സുരക്ഷയെയും സ്ത്രീസുരക്ഷയും ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ആകയാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണം എന്ന ആവശ്യം ഈ പ്രദേശത്തെ ജനങ്ങളുടെ ഇടയിൽ ശക്തമാണ്
വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് മതപ്രചരണം

ഇത് പെന്തകോസ്ത് കാർ അല്ല. എല്ലാ ക്രിസ്തീയ സഭകളും കൂടി ചേർന്ന് പ്രാർത്ഥിക്കുന്ന കൂട്ടായ്മ ആണ്. CRF ഒരു സഭക്കും എതിരല്ല. ഇൗ പറഞ്ഞിരിക്കുന്ന സ്ഥലത്ത് കാതോലിക്ക ഭവനങ്ങളിൽ മാത്രമല്ല, എല്ലാ ക്രിസ്തീയ ഭവനങ്ങ ളിലും ഭവന സന്ദർശനം നടത്തുന്നുണ്ട്. യേശു ക്രിസ്തുവിന്റെ നിർമല വചനം പ്രചരിപ്പിക്കുക മാത്രമാണ് CRF ന്റെ ലക്ഷ്യം.