ഗ്രീസ് പ്രധാനമന്ത്രി ബൈബിളിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു. ഈ തവണത്തെ തിരഞ്ഞെടുപ്പിൽ വലതുപക്ഷമാണ് അധികാരത്തിൽ വന്നത്. തുടർന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സത്യപ്രതിജ്ഞ ഗ്രീക്ക് ഓർത്തഡോസ് സഭ അധ്യക്ഷൻ ആർച്ച്ബിഷപ്പ് ആയിറേനിയോസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയായി കിരിയാക്കോസ് മിട്സോടകിസ് ആണ് ബൈബിളിൽ തൊട്ട് പ്രതിജ്ഞ ചെയ്തു, സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി.

സത്യപ്രതിജ്ഞ വാചകം
“I swear in the name of the Holy, Consubstantial and Indivisible Trinity to safeguard the Constitution and the laws and to serve the general interest of the Greek People,”

കഴിഞ്ഞ പ്രാവശ്യം അധികാരത്തിൽ ഇരുന്നത് ഇടതുപക്ഷം ആയിരുന്നു . അന്ന് പ്രധാനമന്ത്രിയായി അധികാരമേറ്റ അലക്സിസ് സ്പിരസ് ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതം കാണിച്ചത് വലിയ വാർത്തയായിരുന്നു . അന്ന് അധികാരത്തിൽ കയറിയ ഇടതുപക്ഷ ഭരണം നാടിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായിമയിലേക്കും നയിച്ചിരുന്നു . ഇടതുപക്ഷം സൈപ്രസിലേക്കുള്ള തുർക്കിഷ് ഇസ്ലാമിക കുടിയേറ്റത്തെപറ്റി മൗനം പാലിച്ചിരുന്നു . മാത്രമല്ല ഗ്രീസ് എന്ന രാജ്യത്തിന്റെ ബദ്ധവൈരികളായ തുർക്കികളെയും അഭയാർത്ഥികളെയും അതിർത്തികൾ തുറന്നിട്ട്‌ സ്വീകരിച്ചിരുന്നു . ഇത് പല സ്ഥലങ്ങളിലും കലാപത്തിനും വർഗ്ഗീയ സംഘർഷങ്ങൾക്കും കാരണം ആയിരുന്നു .

അധികാരത്തിൽ വന്നാൽ അനധികൃതമായി നടക്കുന്ന കുടിയേറ്റത്തെയും മതിയായ രേഖകൾ ഇല്ലാതെ വരുന്ന അഭയാർത്ഥികളെ ഡീപോർട് ചെയ്യുമെന്നും ആയിരുന്നു കൺസേർവേറ്റീവ് പാർട്ടി നയം . ഗ്രീസിലെ വേദനാജനകമായ കാലത്തിന് അറുതിയായി. ഗ്രീസ് വീണ്ടും അഭിമാനത്തോടെ തലയുയര്‍ത്തിയിരിക്കുകയാണ്’
മിട്‌സോടകിസ് പറഞ്ഞു. മാത്രമല്ല സാമ്പത്തിക അസ്ഥിരതയും തൊഴിലില്ലായിമയും മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങളും പരിഹരിക്കുമെന്നും ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു