കൊല്ലത്ത് ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെ ഓട്ടോറിക്ഷ വന്നിടിച്ചു കത്തോലിക്കാ വൈദികൻ മരിച്ചു. കൊട്ടിയം ഡോൺബോസ്കോ കോളജ് അധ്യാപകൻ ഫാ.തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേൽ (68) ആണു അപകടത്തിൽ മരിച്ചത്. ബിഷപ് ബെൻസിഗർ ആശുപത്രിയിലേക്കു നടന്നു പോകുന്നതിനിടെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.