ന്യൂഡൽഹി: കാഷ്മീരിൽ അശാന്തി പടർത്തണമെന്ന ആഹ്വാനവുമായി അൽ ക്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ വീഡിയോ സന്ദേശം. “കാഷ്മീരിനെ മറക്കരുത്’ തലക്കെട്ടോടെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. പ്രദേശിക ഭീകരസംഘടനകൾ ഒന്നിക്കണമെന്നും ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും എതിരെ ആക്രമണം നടത്താനുമാണ് അൽക്വയ്ദ നേതാവിന്റെ ആഹ്വാനം.
ജമ്മു കാഷ്മീരിൽ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വഴി ഇന്ത്യന്‍ സര്‍ക്കാരിനെ അസ്വസ്ഥരാക്കണം. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അതുവഴി താറുമാറാക്കാം. ഇന്ത്യക്കുണ്ടാകുന്ന ആള്‍നാശവും സന്നാഹ നഷ്ടവുമായിരിക്കണം ഭീകരരുടെ ലക്ഷ്യമെന്നും സവാഹിരി വീഡിയോയില്‍ പറയുന്നു.
കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും അൽ ക്വയ്ദ നേതാവ് പറയുന്നു. പാക് സൈന്യവും സർക്കാരും അമേരിക്കയുടെ പാദസേവകരാണ്. പാക്കിസ്ഥാന്റെ കെണിയിൽ കുടുങ്ങാതെ സൂക്ഷിക്കണമെന്നും ഭീകരരോടു സവാഹിരി പറഞ്ഞു.