തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. വൈദ്യുതി ചാർജ് വർധനവ് ജനദ്രോഹപരമാണ്. കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു.
കാരുണ്യ ചികിത്സാ പദ്ധതി തുടരണം. ജൂലൈ 18ന് യുഡിഎഫ് എംഎൽഎമാർ സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.